ക​ംപ്യൂട്ട​ർ മോ​ഡം ത​ക​രാ​റി​ൽ, ത​പാ​ൽ നി​ക്ഷേ​പ​ക​ർ വ​ല​ഞ്ഞു
Tuesday, September 29, 2020 10:20 PM IST
എ​ട​ത്വ: ത​പാ​ൽ വ​കു​പ്പി​ന്‍റെ എ​ട​ത്വ സ​ബ് ഓ​ഫീ​സി​ലെ ക​ംപ്യൂട്ട​ർ മോ​ഡം ത​ക​രാ​റി​ൽ. ഇതുമൂലം ത​പാ​ൽ നി​ക്ഷേ​പ​ക​ർ വ​ല​ഞ്ഞു. ത​പാ​ൽ വ​കു​പ്പി​ന്‍റെ എ​ട​ത്വ സ​ബ് ഓ​ഫീ​സി​ലെ ക​ംപ്യൂട്ട​ർ മോ​ഡ​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ ത​ക​രാ​റി​ലാ​യ​ത്.
ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ക​രാ​റി​ലാ​യ വി​വ​രം അ​റി​യു​ന്ന​ത്. സ​ബ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മോ​ഡം ക​ത്തി​യ​തി​നാ​ൽ നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. മോ​ഡം മാ​റ്റി​വ​ച്ച് എ​ന്നു പ​ണം സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നി​ല്ല. എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ 18 ഓ​ളം വാ​ർ​ഡു​ക​ളി​ൽനി​ന്ന് നി​ര​വ​ധി ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ട​ത്വ സ​ബ് ഓ​ഫീ​സി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
മാ​സാ​ന്ത്യം ആ​യ​തി​നാ​ൽ അ​ടു​ത്ത​മാ​സം പ​ണം നി​ക്ഷേ​പി​ക്കു​ന്പോ​ൾ ഈ ​മാ​സ​ത്തെ പ​ലി​ശ സ​ഹി​തം നി​ക്ഷേ​പ​ക​ർ അ​ട​യ്ക്കേ​ണ്ടിവ​രും.​ റി​ക്ക​റിം​ഗ് ഡി​പ്പോ​സി​റ്റ്, പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ഡി​പ്പോ​സി​റ്റ് ഉ​ൾ​പ്പെ​ടെ മ​റ്റ് ത​പാ​ൽ ആ​വ​ശ്യ​ങ്ങ​ളും മു​ട​ങ്ങി​യി​ട്ടു​ണ്ട്.
ആ​വ​ശ്യ​ക്കാ​ർ ത​ല​വ​ടി സ​ബ് ഓ​ഫീ​സി​ലോ, തി​രു​വ​ല്ല ഡി​വി​ഷ​ൻ ഓ​ഫീ​സി​ലോ അ​ട​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി നി​ക്ഷേ​പ​ക​ർ ഒ​ത്തു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ട​ത്വ സ​ബ് ഓ​ഫീ​സി​ന്‍റെ കീ​ഴി​ലെ അ​ഞ്ചോ​ളം ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​രാ​ണ് വ​ല​യു​ന്ന​ത്.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ൽ മേ​ഖ​ല സ്തം​ഭി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ആ​റു​മാ​സ​മാ​യി മാ​സ​നി​ക്ഷേ​പം മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ ഒ​ന്നി​ച്ച് പ​ണം അ​ട​യ്ക്കാ​ൻ എ​ത്തി​യ​പ്പോ​ഴും ത​പാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​ണ്. ഇ​വ​രു​ടെ നി​ക്ഷേ​പം ഈ ​മാ​സം സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് അ​ട​ച്ചു തീ​ർ​ക്കാ​ൻ ക​ഴി​യാ​തെ വ​രും. ത​പാ​ൽ ഓ​ഫീ​സി​ലെ മോ​ഡ​ത്തി​ന്‍റെ ത​ക​രാ​റു​മൂ​ലം സാ​ധാ​ര​ണ​ക്കാ​രു​ടെ മാ​സ നി​ക്ഷേ​പ​മാ​ണ് എ​ന്ന​ന്നേ​ക്കു​മാ​യി നി​ല​യ്ക്കു​ന്ന​ത്.
മോ​ഡ​ത്തി​ന്‍റെ ത​ക​രാ​റു പ​രി​ഹ​രി​ച്ച് സ​ബ് ഓ​ഫീ​സി​ലും ബ്രാ​ഞ്ച് ഓ​ഫീ​സി​ലും നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ത​പാ​ൽ വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.