മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ലെ​ന്ന് പ​രാ​തി
Wednesday, September 30, 2020 10:50 PM IST
അ​ന്പ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ല. ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി ജി​ല്ല​യി​ൽ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ കി​ട്ടാ​താ​യി​ട്ട്. കോ​വി​ഡ് മൂ​ലം ലോ​ക്ക്ഡൗ​ണാ​യ നാ​ളു​ക​ളി​ൽ ഡി​പ്പോ അ​ട​ച്ചി​ട്ട​തു മൂ​ലം മാ​സ​ങ്ങ​ളോ​ളം മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ണ്ടും ഇ​ട​ക്കാ​ല​ത്ത് മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​യി.​ എ​ന്നാ​ൽ ഇ​പ്പോ​ൾ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ഒ​രി​ട​ത്തും 500 രൂ​പ​യ്ക്ക് താ​ഴെ​യു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ല. നൂ​റു രൂ​പ​യു​ടെ പ​ത്ര​ത്തി​ന് 500 രൂ​പ മു​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ. അ​ഞ്ചു​രൂ​പ മു​ദ്ര​പ്പ​ത്രം 50 രൂ​പ​യാ​ക്കി റീ​വാ​ല്യൂ​വേ​റ്റ​ഡ് എ​ന്ന സീ​ൽ പ​തി​പ്പി​ച്ചാ​ണ് ട്ര​ഷ​റി, സ​ബ് ട്ര​ഷ​റി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വി​ത​ര​ണം യ്യു​ന്ന​ത്.

എ​ന്നാ​ലി​പ്പോ​ൾ ഇ​ത്ത​രം മു​ദ്ര​പ്പ​ത്ര​ങ്ങ​ളും കി​ട്ടാ​നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ സാ​മൂ​ഹ്യക്ഷേ​മ പ​ദ്ധ​തി​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ മു​ദ്ര​പ്പ​ത്രം നി​ർ​ബ​ന്ധ​മാ​ണ്. മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ അ​ച്ച​ടി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ പ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​നം കോ​വി​ഡ് മൂ​ലം അ​വ​താ​ള​ത്തി​ലാ​യ​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു ശേ​ഷം മു​ദ്ര​പ്പ​ത്ര വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.