ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 30, 2020 10:55 PM IST
ആ​ല​പ്പു​ഴ: പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക്ഷീ​ര​വി​ക​സ​നവ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്കി​ലെ വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ലും ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്കി​ലെ ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ന​ട​പ്പാ​ക്കു​ന്നു. 2020-21 ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽപ്പെടു​ത്തി സം​സ്ഥാ​ന​ത്താ​കെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് 3.30ന് ​മ​ന്ത്രി കെ. ​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്കി​ലെ വ​ള്ളി​കു​ന്നം കെ. ​കൊ​ച്ചു​കു​ഞ്ഞ് സ്മാ​ര​ക പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ത​ങ്ക​പ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ആ​ർ.​ രാ​ജേ​ഷ് എംഎൽഎയും ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന​യോ​ഗ​ത്തി​ൽ ഭ​ക്ഷ്യ സി​വി​ൽ സ്പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ. ​അ​നു​പ​മ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും.