റോ​ഡ​രി​കി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്നു
Thursday, October 1, 2020 10:29 PM IST
അ​ന്പ​ല​പ്പു​ഴ: നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​യാ​ക്കി റോ​ഡ​രി​കി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കു​ന്നു. ദേ​ശീ​യപാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വ് ഹ​രി​ത ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്.​ ദേ​ശീ​യപാ​ത​യി​ൽ ക​ള​ർ​കോ​ട് മു​ത​ൽ തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വുവ​രെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​റോ​ഡ​രി​കി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന പ്ര​ധാ​ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വ സ്ഥാ​പി​ച്ച​ത്.​
ദേ​ശീ​യപാ​ത​യി​ൽ സ്ഥി​ര​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വ് മാ​റി​യി​രു​ന്നു.​ ഇ​തു ത​ട​യാ​നാ​യാ​ണ് ഇ​വി​ടെ​യും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​ എ​ന്നാ​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച​തി​നു തൊ​ട്ട​രി​കി​ൽ വീ​ണ്ടും ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്. നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.