കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി​യു​ടെ വി​ത അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Monday, October 19, 2020 10:38 PM IST
മ​ങ്കൊ​ന്പ്: നീ​റ്റു​ക​ക്ക​യും ഡോ​ളൊ​മെ​റ്റും ഇ​ല്ലാ​ത്ത​തു​മൂ​ലം കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​കൃ​ഷി​യു​ടെ വി​ത അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. കൃ​ഷി​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങാ​ത്ത​തിനാലാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഇ​വ ര​ണ്ടും ല​ഭ്യ​മാ​കാ​ത്ത​ത്. നി​ല​മൊ​രു​ക്ക​ലി​ന്‍റെ ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തു​മൂ​ലം നി​ല​മൊ​രു​ക്ക​ലോ വി​ത​യോ പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​ക​യാ​ണ്.

കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം തു​ലാം ആ​ദ്യം​ത​ന്നെ പു​ഞ്ച​കൃ​ഷി​യു​ടെ വി​ത പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ് നി​ർ​ബ​ന്ധം പി​ടി​ക്കു​ന്പോ​ഴും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ വ​കു​പ്പ് അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പു​ളി​യി​ള​ക്കം ത​ട​യാ​നാ​ണ് നീ​റ്റു​ക​ക്ക​യും ഡോളൊ​മെ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​മൊ​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കു​ന്പോ​ൾ ആ​ന്പ​ൽ പോ​ലു​ള്ള ക​ള​ക​ളും ചീ​ഞ്ഞ് മ​ണ്ണി​നൊ​പ്പം ചേ​രു​ന്നു. ഇ​തു​മൂ​ലം മ​ണ്ണി​ലെ അ​മ്ല​ത വ​ർ​ധി​ക്കു​ന്നു.

പു​ളി​യി​ള​ക്ക​മു​ള്ള പാ​ട​ത്ത് വി​ത​ച്ചാ​ൽ വി​ത്തു കി​ളി​ർ​ക്കു​ക​യി​ല്ല. പു​ളി​യി​ള​ക്കം ത​ട​യാ​ൻ നി​ല​മൊ​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഉ​ഴ​വു ജോ​ലി​ക​ൾ ന​ട​ക്കു​ന്പോ​ൾ നീ​റ്റു​ക​ക്ക​യോ, ഡോ​ളൊ​മെ​റ്റോ മ​ണ്ണി​ൽ വി​ത​റ​ണം. കൃ​ഷി​ഭ​വ​ൻ വ​ഴി​യാ​ണ് സാ​ധാ​ര​ണ​യാ​യി സ​ബ്സി​ഡി നി​ര​ക്കി​ൽ ക​ർ​ഷ​ക​ർ​ക്ക് ഇ​വ വി​ത​ര​ണം ചെ​യ്തു വ​രു​ന്ന​ത്. നി​ല​മൊ​രു​ക്ക​ലി​നു മു​ന്പു ത​ന്നെ ക​ർ​ഷ​ക​ർ സ​ബ്സി​ഡി ക​ഴി​ച്ചു​ള്ള തു​ക കൃ​ഷി​ഭ​വ​നി​ൽ അ​ട​യ്ക്കു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ൽ, ഇ​തി​നാ​യി കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഉ​ത്ത​ര​വൊ​ന്നും ഇ​റ​ങ്ങി​യി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് പാ​ട​ശേ​ഖ​രസ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

ഒ​രു ഹെ​ക്ട​റി​ന് 12 പാ​ക്ക​റ്റ് നീ​റ്റു​ക​ക്ക​യാ​ണ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്.
145 മു​ത​ൽ 150 രൂ​പ വി​ല വ​രു​ന്ന ഒ​രു പാ​ക്ക​റ്റ് നീ​റ്റു​ക​ക്ക​യ്ക്ക് 55 രൂ​പ​യാ​ണ് സ​ബ്സി​ഡി ന​ൽ​കു​ന്ന​ത്. കോ​വി​ഡ് മൂ​ലം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് മു​ഴു​വ​ൻ തു​ക​യും കൊ​ടു​ത്ത് പു​റ​ത്തുനി​ന്നും ഇവ ​വാ​ങ്ങു​ക അ​സാ​ധ്യ​മാ​ണ്. ര​ണ്ടാം​കൃ​ഷി ഇ​ല്ലാ​തി​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ഇ​തി​ന​കംത​ന്നെ വി​ത ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​സ്തൃ​തി​യു​ള്ള പു​ളി​യി​ള​ക്ക​ത്തി​നു സാ​ധ്യ​ത ഏ​റെ​യു​ള്ള കാ​യ​ൽ നി​ല​ങ്ങ​ളി​ൽ നി​ല​മൊ​രു​ക്ക​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. നീ​റ്റു​ക​ക്ക​യി​ല്ലാ​ത്ത​തി​നാ​ൽ ജോ​ലി​ക​ൾ തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

നീ​ലം​പേ​രൂ​ർ, കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കെഎ​ൽ ബ്ലോ​ക്ക്, എ​ച്ച് ബ്ലോ​ക്ക്, ഇ ​ബ്ലോ​ക്ക്, ഡി ​ബ്ലോ​ക്ക് വ​ട​ക്കേ ആ​റാ​യി​രം, കാ​മ​രാ​ജ​പു​രം എ​ന്നീ കാ​യ​ൽ നി​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​ക​മാ​യി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.