സം​ഭ​ര​ണം: മു​ഖ്യ​മ​ന്ത്രി​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്ത്
Friday, October 23, 2020 10:04 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട്ടി​ലെ നെ​ല്ലുസം​ഭ​ര​ണം സ​പ്ലൈകോയി​ൽനി​ന്ന് മാ​റ്റി സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളെ ഏ​ല്പി​ച്ച​ത് പാ​ടെ പ​രാ​ജ​യ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​പ്ലൈകോ​യ്ക്ക് ത​ന്നെ ചു​മ​ത​ല മ​ട​ക്കി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.
നെ​ല്ലുസം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി സ​ഹ​ക​ര​ണസം​ഘ​ങ്ങ​ൾ​ക്ക് ഇ​ല്ലാ​തെ വ​ന്ന​തോ​ടെ നെ​ല്ലുസം​ഭ​ര​ണം പാ​ളു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ത് വ​ൻ​പ്ര​തി​സ​ന്ധി​യാ​ണ് കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​യ്ത നെ​ല്ല് ക​ള​ത്തി​ലും റോ​ഡി​ലും കു​ന്നുകൂ​ടി കി​ട​ക്കു​ക​യാ​ണ്. ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ​യി​ൽ നെ​ല്ല് കി​ള​ർ​ത്ത് ന​ശി​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ട​ണ്‍ നെ​ല്ലാ​ണ് ഇ​ങ്ങ​നെ ന​ശി​ച്ചുപോ​കു​ന്ന​ത്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഗോ​ഡൗ​ണ്‍ സൗ​ക​ര്യ​മി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ത​ത്കാ​ലം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നെ​ല്ല് സം​ഭ​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർദേശി​ച്ചെ​ങ്കി​ലും അ​ത് പ്ര​യോ​ഗി​ക​മാ​കാ​തെ വ​ന്നു. ഇ​തു കാ​ര​ണ​മാ​ണ് കൊ​യ്ത നെ​ല്ല് ക​ള​ത്തി​ലും റോ​ഡ​രി​കി​ലു​മാ​യി കു​ന്നു​കൂ​ട്ടി​യി​ടേ​ണ്ടി വ​ന്ന​ത്. അ​ടി​യ​ന്തര​മാ​യി ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ വ​ൻ കാ​ർ​ഷി​ക ദു​ര​ന്ത​മാ​യി​രി​ക്കും കു​ട്ട​നാ​ട്ടി​ൽ ഉ​ണ്ടാ​വു​ക. ക​ട​ത്തി​ൽ മു​ങ്ങി നി​ൽ​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​ൻ ക​ഴി​യാ​ത്ത ന​ഷ്ട​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക എ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.