ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി മ​ന്ദി​രം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Friday, October 23, 2020 10:04 PM IST
ആ​ല​പ്പു​ഴ: വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീസു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ക്ര​മീ​ക​രി​ച്ചു​ള്ള ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ശ​താ​ബ്ദി മ​ന്ദി​രം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ആ​ല​പ്പു​ഴ ച​രി​ത്ര​ത്തി​ൽ ഇ​ടംനേ​ടി​യ രാ​ജ്യ​ത്തെ ത​ന്നെ മി​ക​ച്ച ന​ഗ​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ന​ഗ​രം പു​ന​ർ​നി​ർ​മി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭാ കെ​ട്ടി​ടം, ക​നാ​ൽ ന​വീ​ക​ര​ണം, റോ​ഡ് വി​ക​സ​നം, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ന​ഗ​രം മി​ക​ച്ച​താ​യി മാ​റി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ന​ഗ​രം 100 വ​ർ​ഷം പി​ന്നി​ട്ട​തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​രം​ഭ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. 10 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 45,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള അ​ഞ്ചു നി​ല കെ​ട്ടി​ട​ത്തി​ൽ എ​ല്ലാ നി​ല​യി​ലും ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി വി​ശ്ര​മസ്ഥ​ലം, ശു​ചി​മു​റി, അം​ഗ​പ​രി​മി​ത​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക ഇ​രി​പ്പി​ടം, എസി മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. താ​ഴ​ത്തെ നി​ല​യി​ൽ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​നു മു​ൻ​പി​ൽ 40 പേ​ർ​ക്കു​ള്ള ഇ​രി​പ്പ​ിട​വു​മു​ണ്ട്. ആ​രോ​ഗ്യം, പെ​ൻ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റ നാ​ലാം നി​ല​യി​ൽ 125 പേ​ർ​ക്കി​രു​ന്ന് യോ​ഗം ന​ട​ത്താ​വു​ന്ന ത​ര​ത്തി​ൽ കൗ​ണ്‍​സി​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാന്മാ​രെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ആ​ദ​രി​ച്ചു. ജ​നസേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റേയും കൗ​ണ്‍​സി​ൽ ഹാ​ളി​ന്‍റെയും ഉ​ദ്ഘാ​ട​നം കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. അ​മൃ​ത് ജ​ല​സം​ഭ​ര​ണി​യു​ടെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ജ്യോ​തി​മോ​ൾ, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പങ്കെടുത്തു.