ച​ന്പ​ക്കു​ളം കോ​ച്ചേ​രി തോ​ട് മാലിന്യവാഹിനിയായി
Monday, October 26, 2020 10:46 PM IST
മ​ങ്കൊ​ന്പ്: ഒ​രുകാ​ല​ത്ത് രാ​ജ​കീ​യ പ്രൗഢിയോ​ടെ നാ​ടി​ന്‍റെ ജീ​വ​നാ​ഡി​യാ​യി ഒ​ഴു​കി​യി​രു​ന്ന തോ​ട് ഇ​ന്ന് അ​വ​ഗ​ണ​ന​യു​ടെ പ്ര​തി​രൂ​പ​മാ​കു​ന്നു. നാ​ടി​ന്‍റെ പ്ര​ധാ​ന ഗ​താ​ഗതമാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന കോ​ച്ചേ​രി തോ​ടാ​ണ് ഇ​ന്നു മാ​ലി​ന്യ​വാ​ഹി​നി​യാ​യി ഒ​ഴു​ക്കു നി​ല​ച്ചി​രി​ക്കു​ന്ന​ത്.

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ ച​ന്പ​ക്കു​ള​ത്ത് അ​ങ്ങാ​ടി​യു​ടെ വ​ട​ക്ക് പ​ന്പാ​ന​ദി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് വൈ​ശ്യം​ഭാ​ഗ​ത്ത് ക​വ​ല​യ്ക്ക​ൽ ഭാ​ഗ​ത്ത് പൂ​ക്കൈ​ത ആ​റ്റി​ൽ എ​ത്തു​ന്ന തോ​ടാ​ണ് മാലിന്യവാ ഹിനിയായി മാറിയത്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് രാ​ജ​കു​ടും​ബ​ത്തി​ന്‍റെ യാ​ത്ര​യ്ക്കാ​യി നി​ർ​മി​ച്ച തോ​ടാ​ണി​ത്. അ​ന്പ​ല​പ്പു​ഴ​യി​ൽനി​ന്ന് പ​ന്പ​യു​ടെയും പൂ​ക്കൈ​ത ആ​റിന്‍റെയും കു​ത്തൊ​ഴു​ക്കി​ന്‍റെ ത​ട​സ​മി​ല്ലാ​തെ വേ​ഗ​ത്തി​ൽ ച​ന്പ​ക്കു​ള​ത്ത് നെ​ൽ​പ്പു​രമ​ഠ​ത്തി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും ച​ന്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യി​ലും മൂ​ല​ക്കാ​ഴ്ച​യു​മാ​യി അ​ന്പ​ല​പ്പു​ഴയിൽനി​ന്ന് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് എ​ത്താ​ൻ വേ​ണ്ടി നി​ർമിക്ക​പ്പെ​ട്ട​താ​ണി​ത്.

തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​നം വ​രെ മോ​ട്ടോ​ർ ബോ​ട്ടു​ക​ളും ച​ര​ക്കു ക​യ​റ്റി​യ കേ​വു​വ​ള്ള​ങ്ങ​ളും തോ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ട​ക​ലും പോ​ള​യും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും വ​ള​ർ​ന്നുനി​ൽ​ക്കു​ന്ന തോ​ട്ടി​ൽ ഇ​ന്ന് ഒ​രു കൊ​തു​ന്പ് വ​ള്ള​ത്തി​നു പോ​ലും ക​ട​ന്നു​പോ​കാ​നാ​വി​ല്ല. ഇ​രുവ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ൾ നി​ർ​മിച്ച​പ്പോ​ൾ മു​ത​ൽ വീ​തി കു​റ​ഞ്ഞ് തോ​ടി​ന്‍റെ നാ​ശ​വും ആ​രം​ഭി​ച്ചു. പ​ല സ്ഥ​ല​ത്തും തോ​ടി​നു കു​റു​കെ നി​ർ​മി​ച്ച ഇ​ടു​ങ്ങി​യ പാ​ല​ങ്ങ​ൾ തോ​ട്ടി​ലെ നീ​രൊ​ഴു​ക്കും ത​ട​സ​പ്പെ​ടു​ത്തി.

ഇ​തി​നു പു​റ​മേ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളി​ൽ അ​ടി​ഞ്ഞുകൂ​ടി​യ എ​ക്ക​ൽ തോ​ടി​ന്‍റെ ആ​ഴ​വും കു​റ​ച്ചു. മൂ​ന്നു മീ​റ്റ​റോ​ളം വ​രെ ആ​ഴ​മു​ണ്ടാ​യി​രു​ന്ന തോ​ട്ടി​ൽ​കൈ താ​ഴ്ത്തി​യാ​ൽ തോ​ടി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. സു​വ​ർ​ണ​കാ​ല​ത്ത് നാ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി ​തോ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന് വി​ഷ​ലി​പ്ത​മാ​യ വെ​ള്ളം നി​റ​ഞ്ഞ തോ​ട് നാ​ട്ടു​കാ​ർ​ക്ക് രോ​ഗം പ​ര​ത്തു​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നു. ജ​ലാ​ശ​യ​ങ്ങ​ൾ ആ​ഴംകൂട്ടി ​നീ​രൊ​ഴു​ക്കു വ​ർ​ധിപ്പി​ക്കു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ എ​ല്ലാ​യി​ട​ത്തും എ​ത്തി​യി​ട്ടും ഈ ​തോ​ടി​നോ​ട് മാ​ത്രം അ​ധി​കൃ​ത​ർ മു​ഖം തി​രി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ന​സു​വ​ച്ചാ​ൽ പ​ക​ർ​ച്ചവ്യാ​ധി​ക്കു കാ​ര​ണ​മാ​കു​ന്ന തോ​ടി​നെ പ്ര​താ​പ​കാ​ല​ത്തെ അ​വ​സ്ഥ​യി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.