പ​രു​മ​ല​യി​ൽ ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യ്ക്കു തു​ട​ക്കം
Tuesday, October 27, 2020 10:09 PM IST
മാ​ന്നാ​ർ: കാ​ഴ്ച​ക​ളു​ടെ ലോ​ക​ത്ത് മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ​ക​ളി​ൽ പ​രു​മ​ല​ തി​രു​മേ​നി​യു​ടെ മ​ധ്യ​സ്ഥ​ത സ​ഹാ​യ​കമാ​കു​മെ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ലെസി. പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ൽ ഉ​റ​പ്പി​ച്ചുനി​ർ​ത്തു​ന്ന​തി​നും വി​ശു​ദ്ധി​യി​ലേ​ക്കു വ​ള​ർ​ത്തു​ന്ന​തി​നും പ​രു​മ​ല​ തി​രു​മേ​നി​യു​ടെ ജീ​വി​തം മാ​തൃ​ക​യാ​കു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​റാ​ന്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലി​ത്ത മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​തീ​യ പൈ​തൃ​ക​ത്തെ​യും ആ​ധ്യാത്മി​ക ദ​ർ​ശ​ന​ത്തെ​യും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യ മ​ഹാ​ത്മാ​വാ​യി​രു​ന്നു പ​രു​മ​ല തി​രു​മേ​നി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ്, റ​വ. ഡോ. ​ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ളെ നാ​ലി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ഷി കു​ര്യ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​ക്കാ​ർ​പ്പാസ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് ര​ചി​ച്ച ’ദൈ​വ​മാ​താ​വ് : ഇ​താ നി​ന്‍റെ അ​മ്മ’ എ​ന്ന ഗ്ര​ന്ഥം ഇ​ന്ന​ലെ സം​വി​ധാ​യ​ക​ൻ ബ്ല​സി, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.