നെ​ല്ലു​സം​ഭ​ര​ണം: അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജോ​സ് കെ. ​മാ​ണി
Tuesday, October 27, 2020 10:09 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ നെ​ല്ലു​സം​ഭ​ര​ണ വി​ഷ​യം സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാംകൃഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ 12 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽനി​ന്നും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​തി​നാ​ൽ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് ഭീ​മ​മാ​യ ന​ഷ്ട​മാ​ണു സം​ഭ​വി​ക്കു​ന്ന​ത്. ച​ന്പ​ക്കു​ളം, കൈ​ന​ക​രി, നെ​ടു​മു​ടി, പു​ന്ന​പ്ര, എ​ട​ത്വ, ത​ക​ഴി, ക​രു​വാ​റ്റ എ​ന്നീ ക്യ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി​രി​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​നേ​യും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് അ​ടി​യ​ന്ത​ര​മാ​യി നെ​ല്ല് സം​ഭ​രി​ക്ക​ണം. നെ​ല്ലുസം​ഭ​ര​ണം നീ​ണ്ടു​പോ​വു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.