തോ​ട്ട​പ്പ​ള്ളി മ​ണ്ണുംപു​റം കോ​ള​നിയിലെ ഫ്ലാറ്റ് നിർമാണം: നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​തു വി​വാ​ദ​ത്തി​ൽ
Wednesday, October 28, 2020 10:52 PM IST
അ​ന്പ​ല​പ്പു​ഴ: തീ​ര​പ​രി​പാ​ല​ന നി​യ​മ​പ്ര​കാ​ര​മു​ള്ള അ​നു​മ​തി വാ​ങ്ങാ​തെ ഫ്ലാ​റ്റി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത് വി​വാ​ദ​ത്തി​ൽ. തോ​ട്ട​പ്പ​ള്ളി മ​ണ്ണുംപു​റം കോ​ള​നി​യി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഫ്ലാ​റ്റ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​

ഇ​തി​നു തീ​രപ​രി​പാ​ല​ന നി​യ​മ​മ​നു​സ​രി​ച്ചു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കാ​ക്കാ​ഴം താ​ഴ്ച​യി​ൽ ന​സീ​റി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചീ​ഫ് എ​ൻജിനിയ​ർ വ്യ​ക്ത​മാ​ക്കു​ന്നു.​ അ​ന്പ​ല​പ്പു​ഴ, പു​റ​ക്കാ​ട്, തോ​ട്ട​പ്പ​ള്ളി മ​ത്സ്യഗ്രാ​മ​ങ്ങ​ളി​ൽ ക​ട​ൽ​ത്തീ​ര​ത്തി​ന്‍റെ 50 മീ​റ്റ​റി​നോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന 204 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നാ​ണ് തോ​ട്ട​പ്പ​ള്ളി മ​ണ്ണുംപു​റം കോ​ള​നി​യി​ൽ ഫ്ലാ​റ്റ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

റ​വ​ന്യുവ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 3.49 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഇ​തി​നാ​യി ഏ​റ്റെ​ടു​ത്ത​ത്.​ സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പറേ​ഷ​നെ​യാ​ണ് ഫ്ലാ​റ്റ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്.

2019 ഫെ​ബ്രു​വ​രി 21ന് ​തോ​ട്ട​പ്പ​ള്ളി​യി​ൽ മ​ന്ത്രി ജി.​ സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന തീ​ര​ദേ​ശവി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ഫി​ഷ​റീ​സ് മ​ന്ത്രി ജെ.​ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യാ​ണ് ഫ്ലാ​റ്റി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. പത്തുമാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.​എ​ന്നാ​ൽ, രണ്ടു വ​ർ​ഷ​മാ​യി​ട്ടും യാതൊരു നിർമാണ ജോലിക ളും ന​ട​ത്തി​യി​ട്ടി​ല്ല . ടി.​എ​സ്.​ക​നാ​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഭൂ​മി​യാ​യ​തി​നാ​ൽ ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് തീ​രപ​രി​പാ​ല​ന നി​യ​മ​മ​നു​സ​രി​ച്ചു​ള്ള അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ, 2019 ഫെ​ബ്രു​വ​രി 21 ന് ​നി​ർ​മാണോ​ദ്ഘാ​ട​നം ന​ട​ത്തി​യ അ​ധി​കൃ​ത​ർ തീ​ര​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത് 2020 ജൂ​ണ്‍ നാ​ലി​നാ​ണ്.​ മ​ണ്ണുംപു​റം കോ​ള​നി​ക്കു സ​മീ​പം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഡി​ടി​പി​സി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് തീ​ര​പ​രി​പാ​ല​ന നി​യ​മ​മ​നു​സ​രി​ച്ചു​ള്ള അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഫ്ലാ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നാ​ലും തീ​രപ​രി​പാ​ല​ന നി​യ​മ​മ​നു​സ​രി​ച്ചു​ള്ള അ​നു​മ​തി ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്.​ ഈ രീ​തി​യി​ൽ ഫ്ലാ​റ്റ് നി​ർ​മി​ച്ചി​രു​ന്നു​വെ​ങ്കി​ൽ മ​ര​ട് ഫ്ലാ​റ്റ് പൊ​ളി​ച്ച​തുപോ​ലെ ത​ന്നെ​ ഇതും പൊ​ളി​ച്ചുനീക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു. തീ​രപ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ അ​നു​മ​തി പോ​ലു​മി​ല്ലാ​തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ന​ട​ത്തി​യ ത​ട്ടി​പ്പ് പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​യി​രു​ന്നു ഫ്ലാ​റ്റ് നി​ർ​മാ​ണമെ​ന്ന് ആക്ഷേപമുണ്ട്. അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്കൂ​ളു​ക​ൾ, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് ഫ്ലാ​റ്റ് സ്വ​പ്ന​വും ക​ണ്ട് ക​ഴി​യു​ന്ന​ത്.​

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഇടതു സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഫ്ലാ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.