ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നെ​തി​രേ ജി​ല്ലാ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്
Thursday, October 29, 2020 10:27 PM IST
ആ​ല​പ്പു​ഴ: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി ജി​ല്ലാ പോ​ലീ​സ്. നാ​പ്ടോ​ള്‍, ഷോ​പ്പ്ക്ലൂ​സ്, സ്നാ​പ്ഡീ​ല്‍ മു​ത​ലാ​യ ടെ​ലി​മാ​ര്‍​ക്ക​റ്റിം​ഗ് ക​മ്പ​നി​ക​ളി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​തി​നെത്തുട​ര്‍​ന്ന്, ലോ​ട്ട​റി അ​ടി​ച്ച​താ​യി അ​റി​യി​ച്ചു​കൊ​ണ്ട് വ്യാ​ജ ഫോ​ണ്‍കോ​ളു​ക​ള്‍ എ​ത്തു​ന്ന​താ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. മേ​ല്‍​പ്പ​റ​ഞ്ഞ ക​മ്പ​നി​ക​ളി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​വ​രി​ല്‍നി​ന്നും ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​തി​ല്‍ താ​ങ്ക​ള്‍​ക്ക് സ​മ്മാ​ന​മാ​യി കാ​ര്‍ മു​ത​ലാ​യ​വ ല​ഭി​ച്ചി​രി​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് വി​ളിവ​രു​ന്ന​ത്. തു​ട​ര്‍​ന്ന് കാ​ര്‍ അ​ല്ലെ​ങ്കി​ല്‍ തു​ല്യ​മാ​യ തു​ക ല​ഭി​ക്കു​ന്ന​തി​നാ​യി വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞു അ​വ​ര്‍ പ​റ​യു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഓ​ണ്‍ ലൈ​നാ​യി പ​ണം അ​യ​ച്ചു കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. വി​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ക​മ്പ​നി​യു​ടെ പേ​രി​ല്‍ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യ ക​ത്തു​ക​ള്‍, കാ​റി​ന്‍റെ ഫോ​ട്ടോ തു​ട​ങ്ങി​യ​വ അ​യ​ച്ചുകൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണ് ത​ട്ടി​പ്പി​ന്‍റെ ഒ​രു രീ​തി.
വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചും അ​ടു​ത്ത കാ​ല​ങ്ങ​ളി​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ചുവ​രു​ന്നു. യ​ഥാ​ര്‍​ഥ പ്രൊ​ഫൈ​ല്‍ ഉ​ട​മ​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്നും ഫോ​ട്ടോ​സ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്ത് അ​തേ​പേ​രു​പ​യോ​ഗി​ച്ചാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. ഉ​ട​മ​യു​ടെ ഫേ​സ്ബു​ക്ക് സു​ഹൃ​ത്തു​ക്ക​ളോ​ട് മെ​സേ​ജ് അ​യ​ച്ച് ഓ​ണ്‍​ലൈ​ന്‍ ആ​യി പ​ണം അ​യ​ച്ചുകൊ​ടു​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
സൗ​ഹൃ​ദ ലി​സ്റ്റി​ല്‍ ഇ​ല്ലാ​ത്ത​വ​ര്‍ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഫോ​ട്ടോ​സ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​തി​രി​ക്കു​ന്ന​തി​നും നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ ലി​സ്റ്റ് കാ​ണാ​തി​രി​ക്കു​ന്ന​തി​നും ഫേ​സ്ബു​ക്കി​ന്‍റെ പ്രൈ​വ​സി സെ​റ്റിം​ഗ്സ് ആ​വ​ശ്യാ​നു​സ​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മെ​സേ​ജ് അ​യ​ച്ച് പ​ണം ഓ​ൺലൈനായി അ​യ​ച്ചുകൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍, സു​ഹൃ​ത്തി​നെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് വി​വ​രം ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ ലോ​ക്ക് ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് സു​ഹൃ​ത്ത​ല്ലാ​ത്ത ഒ​രാ​ള്‍​ക്ക് നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ന്‍റെ പ​രി​മി​ത​മാ​യ വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മേ കാ​ണാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. നി​ങ്ങ​ളു​ടെ മൊ​ബൈ​ലി​ല്‍ ലോ​ക്ക് പ്രൊ​ഫൈ​ല്‍ എ​ന്ന ഓ​പ്ഷ​ന്‍ ക്ലി​ക്ക് ചെ​യ്ത് പ്രൊ​ഫൈ​ല്‍ ലോ​ക്ക് ചെ​യ്യാം. കൂ​ടാ​തെ, ഫേ​സ്ബു​ക്കി​ലെ പ്രൈ​വ​സി ചെ​ക്ക്അ​പ്, പ്രൈ​വ​സി സെ​റ്റിം​ഗ്സ്, ടൈം​ലൈ​ന്‍ റി​വ്യൂ, ടാ​ഗ് റി​വ്യൂ, പ്രൊ​ഫൈ​ല്‍ പി​ക്ച​ര്‍ ഗാ​ര്‍​ഡ്, ടു ​സ്റ്റെ​പ്പ് വെ​രി​ഫി​ക്കേ​ഷ​ന്‍ തു​ട​ങ്ങി​യ വി​വി​ധ ഒ​പ്ഷ​നു​ക​ളും ആ​വ​ശ്യാ​നു​സ​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ല്‍ എ​സ്ഐ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ സൈ​ബ​ര്‍ സെ​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ണം അ​ട​യ്ക്കും മു​മ്പ്ഏ​തെ​ങ്ക​ിലും ത​ര​ത്തി​ൽ സം​ശ​യം തോ​ന്നി​യാ​ല്‍ 0477-2230804 എ​ന്ന ന​മ്പ​രി​ല്‍ വി​ളി​ച്ച് സ​ത്യാ​വ​സ്ഥ ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു പ​റ​ഞ്ഞു.