നെല്ല് മോഷണത്തിന് ഒരുവർഷം; പ്രതികൾ ഇപ്പോഴും ഒളിവിൽ
Thursday, October 29, 2020 10:37 PM IST
എ​ട​ത്വ : വി​ള​വെ​ടു​പ്പി​നു​ശേ​ഷം വി​ൽ​ക്കാ​നാ​യി പാ​ട​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന നെ​ല്ല് മോ​ഷ​ണം പോ​യി​ട്ട് ഒ​രു വ​ർ​ഷ​മാ​യി​ട്ടും പ്ര​തി​ക​ൾ ഒ​ളി​വി​ൽ​ത്ത​ന്നെ. കു​ട്ട​നാ​ട്ടി​ൽ മു​ന്പെ​ങ്ങും കേ​ട്ടു​കേ​ൾവി പോ​ലു​മി​ല്ലാ​ത്ത മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സും ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 29നാ​ണ് താ​യ​ങ്ക​രി ചു​ങ്കം പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ള​വെ​ടു​പ്പി​നു ശേ​ഷം മൂ​ട​യി​ട്ടി​രു​ന്ന നെ​ല്ല് മോ​ഷ​ണം പോ​യ​ത്.
എ​ട​ത്വ കു​ഴി​വേ​ലി​ക്ക​ളം സി​ബി​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നെ​ല്ലാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്. മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ സി​ബി​ച്ച​ൻ എ​ട​ത്വ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ എ​സ്ഐ​മാ​ർ മാ​റി​മാ​റി​യെ​ത്തി​യെ​ങ്കി​ലും തെ​ളി​വി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കൈ​മ​ല​ർ​ത്തു​ക​യാ​യി​രു​ന്നു.
പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യെ​ങ്കി​ലും ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ​പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നാ​ണു സി​ബി​ച്ച​ൻ പ​റ​യു​ന്ന​ത്.. പി​ന്നീ​ട് പ​ല​വ​ട്ടം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന പ​തി​വ് മ​റു​പ​ടി മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
ര​ണ്ടാം കൃ​ഷി​യു​ടെ നെ​ല്ലു​സം​ഭ​ര​ണം കു​ട്ട​നാ​ട്ടി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​ര​ണ​ക്കാ​ര്യ​ത്തി​ലെ ത​ട​സ​ങ്ങ​ൾ​മൂ​ലം വി​ള​വെ​ടു​ത്ത നെ​ല്ല് പ​ല​യി​ട​ത്തും ആ​ഴ്ച​ക​ളാ​യി പാ​ട​ത്തു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്. മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നാ​കാ​ത്ത​ത് ക​ർ​ഷ​ക​രു​ടെ മ​ന​സി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ ു. ഇ​തു​മൂ​ലം പ​ല ക​ർ​ഷ​ക​രും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ട​ങ്ങ​ളി​ൽ നെ​ല്ലി​നു കാ​വ​ൽ​കി​ട​ക്കു​ക​യാ​ണ്.