വി​ശു​ദ്ധി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ​മ​ന്വ​യി​പ്പി​ച്ച ക​ർ​മ​യോ​ഗി​യാ​ണ് പ​രു​മ​ല തി​രു​മേ​നി​യെ​ന്ന്
Friday, October 30, 2020 10:47 PM IST
മാ​ന്നാ​ർ: വി​ശു​ദ്ധി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ​മ​ന്വ​യി​പ്പി​ച്ച ക​ർ​മയോ​ഗി​യാ​ണ് പ​രു​മ​ല തി​രു​മേ​നിയെ​ന്ന് ഡോ.​ ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീത്ത പ​റ​ഞ്ഞു. വി​ശു​ദ്ധി വ​ള​ർ​ത്തു​ന്ന ആധ്യാത്മി​ക ശി​ക്ഷ​ണ​വും സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടു​ക​ളും പ​രു​മ​ല തി​രു​മേ​നി​യു​ടെ ജീ​വി​ത​ത്തി​ൽ പ്ര​കാ​ശം പ​ര​ത്തി. ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്രി​സ്ത്യ​ൻ കോ​ണ്‍​ഫറൻ​സ് ഓ​ഫ് ഏ​ഷ്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​മാ​ത്യൂ​സ് ജോ​ർ​ജ് ചു​ന​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നീ​തി​പൂ​ർ​വ​മാ​യ സാ​മൂ​ഹ്യ​വ്യ​വ​സ്ഥി​തി​ക്കു​വേ​ണ്ടി ആധ്യാ​ത്മി​ക പോ​രാ​ട്ടം ന​ട​ത്തി​യ വി​ശു​ദ്ധ​നാ​യി​രു​ന്നു പ​രു​മ​ല തി​രു​മേ​നി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രു​മ​ല തി​രു​മേ​നി​യു​ടെ ആ​ധ്യാ​ത്മി​ക ദ​ർ​ശ​ന​ത്തി​ൽ യോ​ഗാ​ത്മ​ക​ത​യും മാ​ന​വി​ക​ത​യും സ​മ​ന്വ​യി​ച്ചി​രു​ന്നു. ഡോ.​ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ.​ ബി​ജു ഉ​മ്മ​ൻ, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ.​ എം.​സി.​ കു​ര്യാ​ക്കോ​സ്, ഫാ.​ ഡോ.​ ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ, ദീ​പ​ക് സി. ​ഏ​ലി​യാ​സ് ചാ​ത്തു​രു​ത്തി, ഫാ. ​വൈ.​മ​ത്താ​യി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ സ്വാ​മി ന​ന്ദാ​ത്മ​ജാ​ന​ന്ദ (തൃ​ശൂർ ശ്രീ​രാ​മ​കൃ​ഷ്ണ​മ​ഠം) പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് അ​ധ്യക്ഷ​ത വ​ഹി​ക്കും. ഫാ.​ഡോ.​ റെ​ജി മാ​ത്യു സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.