അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, October 31, 2020 9:52 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, തി​രു​വ​ല്ല നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന അ​ന്പ​ല​പ്പു​ഴ-തി​രു​വ​ല്ല റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യ പൊ​ടി​യാ​ടി തി​രു​വ​ല്ല റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 11.30ന് ​പൊ​ടി​യാ​ടി​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.
കി​ഫ്ബി പ്ര​വൃ​ത്തി​ക​ളു​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ സം​രം​ഭ​മാ​യ അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ന്‍റെ അ​ന്പ​ല​പ്പു​ഴ പൊ​ടി​യാ​ടി വ​രെ​യു​ള്ള 22.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ അ​തി​നൂ​ത​ന​മാ​യ സാ​ങ്കേ​തി​കവി​ദ്യ​ ഉപ​യോ​ഗി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഒ​ന്നാംഘ​ട്ട​ത്തി​ന്‍റെ അ​തേ നി​ല​വാ​ര​ത്തി​ലു​ള്ള ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ആ​രം​ഭി​ക്കു​ക. റ​ബ​ർ, പ്ലാ​സ്റ്റി​ക്, ക​യ​ർ ഭൂ​വ​സ്ത്രം, കോ​ണ്‍​ക്രീ​റ്റ് ഡ​ക്ടു​ക​ൾ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള സം​വി​ധാ​നം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​കും ര​ണ്ടാം​ഘ​ട്ട​വും പൂ​ർ​ത്തീ​ക​രി​ക്കു​ക. 77.36 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.
ച​ട​ങ്ങി​ൽ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡാ​ർ​ളീ​ൻ ക​ർ​മ​ലീ​റ്റാ ഡി​ക്രൂ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കും. പൊ​തു​മ​രാ​മ​ത്തു നി​ര​ത്തു വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ബി. ​വി​നു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​കും.