ദൈ​വ​ദാ​സ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ന്‍റെ 112-ാം ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന്
Saturday, October 31, 2020 9:52 PM IST
എ​ട​ത്വ: ദൈ​വ​ദാ​സ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ന്‍റെ 112-ാം ച​ര​മ​വാ​ർ​ഷി​കം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 7.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ ത്തുട​ർ​ന്ന് ക​ബ​റി​ട​ത്തി​ങ്ക​ൽ ഒ​പ്പീ​സും ദൈ​വ​ദാ​സ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ന്‍റെ പ്ര​ഫ. ജ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ ര​ചി​ച്ച ല​ഘു​ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ പ്ര​കാ​ശ​ന​വും ന​ട​ക്കും. ക​ബ​റി​ട​ത്തി​ങ്ക​ൽ ന​ട​ക്കു​ന്ന ഒ​പ്പീ​സി​ന് വി​കാ​രി. ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
അ​സി. വി​കാ​രി. ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഫാ. ​മൈ​ക്കി​ൾ പാ​റു​ശേ​രി വ​ച​ന സ​ന്ദേ​ശ​വും ന​ൽ​കും. വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും വി​ശ്വാ​സി​ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30 മു​ത​ൽ എ​സി​വി ജൂ​ക്ക് ബോ​ക്സ് ചാ​ന​ലി​ലും എ​ട​ത്വ പ​ള്ളി​യു​ടെ ഒ​ഫീ​ഷ്യ​ൽ യു​ട്യൂ​ബ് ചാ​ന​ലി​ലും വീ​ക്ഷി​ക്കാം.