വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ദ​ളി​ത് കോ​ണ്‍​ഗ്ര​സ്
Saturday, October 31, 2020 9:52 PM IST
ആ​ല​പ്പു​ഴ: വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നിര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടും സ​മ​ര​മി​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി​പു​ര​ത്ത് ര​വീ​ന്ദ്ര​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി ഡിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി.​വി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ധു രാ​ഘ​വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വ​സ​ന്ത ഗോ​പാ​ല​കൃ​ഷ്ണ​ൻ , പി.​ആ​ർ. സു​ഗു​ണ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​പു​രു​ഷോ​ത്ത​മ​ൻ, കെ.​ രാ​ജേ​ന്ദ്ര​ൻ, കാ​ഞ്ച​ന കു​ഞ്ഞു​കു​ഞ്ഞ്, കാ​ട്ടൂ​ർ മോ​ഹ​ന​ൻ, പി.​ പ്ര​സാ​ദ് , വേ​ല​ഞ്ചി​റ കൃ​ഷ്ണ​ൻകു​ട്ടി, ച​ന്ദ്രലാ​ൽ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു.