കോ​വി​ഡ് ബാ​ധി​ച്ചു സൈ​നി​ക​ൻ മ​രി​ച്ചു
Friday, November 27, 2020 1:48 AM IST
ഹ​രി​പ്പാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് സൈ​നി​ക​ൻ മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ രാ​മ​ഞ്ചേ​രി ല​ക്ഷ്മ​ണ്‍ സു​ജാ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ലി​ജീ​ഷ് (41) ആ​ണ് മ​രി​ച്ച​ത്. മി​സോ​റാ​മി​ൽ നി​ന്നും ലീ​വി​ന് നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ക്വാ​റ​ന്‍റൈനു​ശേ​ഷം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത തു​ട​ർ​ന്നു 16നു ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നു മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഐ​ശ്വ​ര്യ.