മാവേലിക്കര: കോവിഡ് മഹാമാരി മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികൾ നിലവിൽ ഉണ്ടെങ്കിലും മാവേലിക്കര നഗരസഭയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നണികൾ രംഗത്ത്. ആളെകൂട്ടിയുള്ള പ്രചാരണങ്ങൾ സാധിക്കാത്തതിനാൽ ചിലയിടങ്ങളിൽ സ്ഥാനാർഥികൾ മാത്രമായും പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. നിലവിൽ എൽഡിഎഫ് ഭരണചക്രം തിരിക്കുന്ന നഗരസഭയിൽ ഇത്തവണ ത്രികോണമത്സരത്തിനാണ് തിരി തെളിഞ്ഞിരിക്കുന്നത്.
നിലനിർത്താനായി എൽഡിഎഫും പിടിച്ചടക്കാനായി ബിജെപിയും തിരിച്ചുവരവിനായി യുഡിഎഫും നടത്തുന്ന പ്രവർത്തനങ്ങളാണ് മാവേലിക്കരയിലെവിടെയും. കാലങ്ങളായി യുഡിഎഫ് ഭരണചക്രം ചലിപ്പിച്ചുകൊണ്ടിരുന്ന നഗരസഭ ചില ഇടവേളകളിൽ എൽഡിഎഫ് ഭരിച്ചിട്ടുണ്ട്. 2010-15 ഭരണസമിതിയുടെ അവസാനം എത്തിയ അവിശ്വാസം യുഡിഎഫിനെ മറിച്ചിട്ട് എൽഡിഎഫിന് ഭരണത്തിലേക്കെത്താൻ സഹായകമായി. പിന്നീട് 2015-20ലെ തെരഞ്ഞെടുപ്പ് നഗരസഭയെ മറ്റൊരു രാഷ്ട്രീയ മാനത്തിലേക്ക് എത്തിക്കുകയായിരുന്നു. എൽഡിഎഫ് ഒന്നാം കക്ഷിയായി എത്തിയപ്പോൾ നഗരസഭയിൽ കേവലം ഒന്ന് അല്ലെങ്കിൽ രണ്ട് സീറ്റുകൾ മാത്രം നേടി പ്രാതിനിധ്യം കാട്ടിയിരുന്ന എൻഡിഎ സഖ്യം രണ്ടാംകക്ഷിയായി എത്തി. കഴിഞ്ഞ ഭരണസമിതിയിൽ സിപിഎമ്മിൽനിന്നുള്ള ലീല അഭിലാഷ് ആയിരുന്നു ചെയർപേഴ്സണ്‍. ഇത്തവണയും ഇവർ മത്സരരംഗത്തുണ്ട്. നഗരസഭയിലെ വികസനങ്ങളും കേരള സർക്കാരിന്റെ വികസന പരിപാടികളും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ഇത്തവണ ജനവിധി തേടുന്നത്.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ഇത്തവണ ഭരണചക്രം തങ്ങൾ തന്നെ തിരിക്കും എന്ന വിശ്വാസത്തിലാണ്. കഴിഞ്ഞ ടേമിൽ എല്ലാവരുടേയും പ്രതീക്ഷകൾ മറികടന്നാണ് ഒന്‍പതംഗ സംഖ്യയിലേക്ക് കുതിച്ചുയരുകയായിരുന്നു. വാർഡുകളിൽ നടത്തിയിരിക്കുന്ന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞുമാണ് ഇവർ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. യുഡിഎഫ് ഇത്തവണ നഷ്ടപ്പെട്ടുപോയ ഭരണം തിരികെ പിടിക്കാനുള്ള തത്രപ്പാടിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനാർഥി നിർണയത്തെത്തു ടർന്നുണ്ടായ തർക്കങ്ങളുമാണ് തോൽവിക്കു കാരണമായതെന്ന വിലയിരുത്തലിൽ ഇത്തവണ പരാതികൾക്കോ പിണക്കങ്ങൾക്കോ ഇടനൽകാതെയുള്ള സ്ഥാനാർഥി നിർണയമാണ് പൂർത്തിയായതെന്ന് അവകാശപ്പെടുന്നു. അഴിമതിക്കെതിരെയുള്ള മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് അവർ ഇത്തവണ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. നഗരസഭയിലെ വികസന മുരടിപ്പുകളും സർക്കാരിനുമേൽ വീണ അഴിമതി ആരോപണങ്ങളും ഇവർ പ്രചാരണ ആയുധമാക്കുന്നുമുണ്ട്.
സ്ഥാനാർഥികളും
ചിഹ്നങ്ങളും:
മറ്റം വടക്ക്-അഡ്വ. കെ.ആർ. മുരളീധരൻ(കൈപ്പത്തി), മേഘനാഥ് (താമര), രവികുമാർ(ചുറ്റികയും അരിവാളും നക്ഷത്രവും). കുരുവിക്കാട്-ജയശ്രീ അജയകുമാർ(താമര), കെ. രതീഷ്(ചുറ്റികയും അരിവാളും നക്ഷത്രവും), കെ.കെ. വിജയകുമാർ(കൈപ്പത്തി). കണ്ടിയൂർ-അരുണ്‍കുമാർ(താമര), കെ. ഗോപൻ(കൈപ്പത്തി), എച്ച്. പ്രവീണ്‍(ഓട്ടോറിക്ഷ). മുനിസിപ്പൽ ബസ് സ്റ്റാൻഡ്-പ്രവിത പി. നാഥ്(താമര), ശാന്തി അജയൻ(കൈപ്പത്തി), റെയ്ച്ചൽ സജു(രണ്ടില). അജന്താ പ്രസാദ്(ഓട്ടോറിക്ഷ), കെ. ഗോപി(താമര), രാജൻ(കൈപ്പത്തി). പ്രായിക്കര-ജയറാം(ഓട്ടോറിക്ഷ), മാത്യു ഐപ്പ്(മെഴുകുതിരികൾ), ഷൈലജ(ശംഖ്), സജീവ് പ്രായിക്കര(കൈപ്പത്തി), സുദീഷ് എൻ. മണലേൽ(താമര), റെജിൻ മാത്യു തോമസ്(രണ്ടില). ഗവ. ഹോസ്പിറ്റൽ-ബിനു വർഗീസ് (സ്കൂട്ടർ), സെലിൻ രാജൻ തോമസ് (താമര), റോയി വർഗീസ് (ചെണ്ട). തഴക്കര- ഗീവർഗീസ്(പൈനാപ്പിൾ), നൈനാൻ സി. കുറ്റിശേരിൽ(കൈപ്പത്തി), ബിബിൻ ഡാനിയേൽ(ഓട്ടോറിക്ഷ), ഷോബി തോമസ്(താമര). പുതിയകാവ്-തോമസ് മാത്യു(കാർ), തോമസ് സി. കുറ്റിശേരിൽ(ചെണ്ട), പത്മ ശ്രീലാൽ(സ്കൂട്ടർ), എ.ജി. സജി(ഓട്ടോറിക്ഷ). കൊറ്റാർകാവ്-അനി വർഗീസ്(കൈപ്പത്തി), അഡ്വ. കെ.വി. അരുണ്‍(താമര), ഗീതാകുമാരി(ധാന്യക്കതിരും അരിവാളും). റെയിൽവേ സ്റ്റേഷൻ-ഗുരുലാൽ(മൊബൈൽ ഫോണ്‍), സി.കെ. ഗോപകുമാർ(താമര), പി. രംഗൻ(കൈപ്പത്തി), സതി കോമളൻ(ചുറ്റികയും അരിവാളും നക്ഷത്രവും). കല്ലുമല-അഡ്വ. അലോഹ അനൂപ്(കൈപ്പത്തി), കവിത ശ്രീജിത്ത്(ചുറ്റികയും അരിവാളും നക്ഷത്രവും), പ്രസന്ന മുരളി(താമര). ഉന്പർനാട്-അനിൽ കോട്ടയ്ക്കകത്ത്(ശംഖ്), എബി തോമസ് (കൈപ്പത്തി), മ·ഥൻ(ധാന്യക്കതിരും അരിവാളും), രാജു(കാർ), കെ.വി. ശ്രീകുമാർ(കുട). ആയുർവേദ ഹോസ്പിറ്റൽ-കോശി തുണ്ടുപറന്പിൽ(ബാറ്ററി ടോർച്ച്), ബാബു ജോണ്‍(ഓട്ടോറിക്ഷ), എസ്. രാജേഷ് (താമര). പവർഹൗസ്-കൃഷ്ണകുമാരി(കൈപ്പത്തി), മിനി (താമര), ശ്രീലേഖ(ചുറ്റികയും അരിവാളും നക്ഷത്രവും). പടിത്തോട്-ബിജി അനിൽകുമാർ(ചുറ്റികയും അരിവാളും നക്ഷത്രവും), യമുന(താമര), സിന്ധുലാൽ(മണ്‍വെട്ടിയും മണ്‍കോരിയും). പുന്നമൂട്-ചിത്ര അശോക്(ചുറ്റികയും അരിവാളും നക്ഷത്രവും), പ്രീത രാജേഷ് (താമര), അഡ്വ. റീന തോമസ് (കൈപ്പത്തി). പോനകം-കുഞ്ഞമ്മ(കൈപ്പത്തി), ശ്യാമളാദേവി(ചുറ്റികയും അരിവാളും നക്ഷത്രവും), സജിത ബിജു(താമര). ഫാക്ടറി-ലീല അഭിലാഷ്(ചുറ്റികയും അരിവാളും നക്ഷത്രവും), സാറാമ്മ ജോർജ്(കൈപ്പത്തി), സിന്ധു വിജയകുമാർ(താമര). സിവിൽ സ്റ്റേഷൻ-ഗീത രവീന്ദ്രൻ(ധാന്യക്കതിരും അരിവാളും), ജി. രാജലക്ഷ്മി(കൈപ്പത്തി), വിജയമ്മ(താമര). കൊച്ചീക്കൽ തെക്ക്-വിദ്യ(താമര), വിമല(ചുറ്റികയും അരിവാളും നക്ഷത്രവും), സാരഥി(കൈപ്പത്തി). പൊന്നാരംതോട്ടം-ശാന്തകുമാരി(കൈപ്പത്തി), ശ്രീരേഖ(ശംഖ്), സബിത(താമര). കോട്ടയ്ക്കകം-എസ്. ഉമ(ഓട്ടോറിക്ഷ), വേണുഗോപാലൻ നായർ(കൈപ്പത്തി), സുജാതാദേവി(താമര), സുരേഷ് പൂവത്തുമഠം(കാർ). മുനിസിപ്പൽ ഓഫീസ്-ജെമ ജോണ്‍(കാർ), ദീപ സൂരജ്(താമര), ലളിത രവീന്ദ്രനാഥ്(കൈപ്പത്തി). കൊച്ചീക്കൽ-ഗിരിജ(ഓട്ടോറിക്ഷ), ലത മുരുകൻ(കൈപ്പത്തി), ശെൽവി അമ്മാൾ(ശംഖ്), എസ്. സൗമ്യ(താമര). പനച്ചുമൂട്-ഗീത(ഓട്ടോറിക്ഷ), ആർ. രേഷ്മ(താമര), സ്മിതലക്ഷ്മി(കൈപ്പത്തി). കണ്ടിയൂർ തെക്ക്-ഉമയമ്മ(താമര), കെ.എൽ. മോഹൻലാൽ(കൈപ്പത്തി), കെ. യോഹന്നാൻ(ചുറ്റികയും അരിവാളും നക്ഷത്രവും). തട്ടാരന്പലം-ഉഷാകുമാരി(താമര), പുഷ്പ സുരേഷ്(ചുറ്റികയും അരിവാളും നക്ഷത്രവും), പ്രസന്ന അയ്യപ്പൻ(കൈപ്പത്തി).