നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും കോ​വി​ഡ് ബാധിത​ർ​ക്കും സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ്
Friday, November 27, 2020 10:18 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്കും വോ​ട്ടു​ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് സം​വി​ധാ​നം ഒ​രു​ക്കും. സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​ർ എ​ന്ന വി​ഭാ​ഗ​ത്തി​ൽപ്പെടു​ത്തി​യാ​ണ് ഇ​വ​ർ​ക്ക് സ് പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​രം വോ​ട്ട​ർ​മാ​രു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യവ​കു​പ്പ് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ക്കും.
ര​ണ്ടു സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ആ​ദ്യ ലി​സ്റ്റ് ന​വം​ബ​ർ 29ന് ​കൈ​മാ​റും. ര​ണ്ടാ​മ​ത്തെ ലി​സ്റ്റ് വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സ​മാ​യ ഡി​സം​ബ​ർ ഏ​ഴി​നു വൈ​കു​ന്നേ​രം മൂ​ന്നി​നു മു​ന്പാ​യി കൈ​മാ​റും. ന​വം​ബ​ർ 29നുശേ​ഷ​മു​ള്ള ലി​സ്റ്റി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടേ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടേ​യും വി​വ​ര​ങ്ങ​ൾ അ​തതു ദി​വ​സം ത​ന്നെ ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റും. ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ (ഡി​എ​ച്ച്ഒ) സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റുള്ള​വ​ർ​ക്ക് മാ​ത്ര​മേ പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കൂ.
പോ​സ്റ്റ​ൽ ബാ​ല​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് തെര​ഞ്ഞെ​ടു​പ്പ് തി​യ​തി​ക്ക് മു​ന്പ് നെ​ഗ​റ്റീ​വ് ആ​യാ​ലും നി​രീ​ക്ഷ​ണം അ​വ​സാ​നി​ച്ചാ​ലും നേ​രി​ട്ട് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. വോ​ട്ടിം​ഗി​ന് ത​ലേദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നി​നുശേ​ഷം പോ​സി​റ്റീ​വ് ആ​കു​ന്ന​വ​ർ​ക്ക് സാ​ധാ​ര​ണ വോ​ട്ടിം​ഗ് സ​മ​യം അ​വ​സാ​നി​ച്ച ശേ​ഷം അ​ത​തു ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. ഈ ​സ​മ​യം രോ​ഗി​യും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും പി​പി​ഇ കി​റ്റ് ധ​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നും രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ജി​ല്ലാ ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്കും. സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റി​ന്‍റെ വി​ത​ര​ണ​ത്തി​നും ശേ​ഖ​ര​ണ​ത്തി​നു​മാ​യി സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​റെ​യും അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​റേ​യും നി​യ​മി​ക്കും.
സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ സൂ​ക്ഷി​ക്കാ​നാ​യി ആ​ർ​ഒ/ എ​ആ​ർ​ഒ​മാ​രു​ടെ ഓ​ഫീ​സി​ൽ പ്ര​ത്യേ​കം സ്ട്രോം​ഗ്റൂം സ​ജ്ജ​മാ​ക്കും. സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ​ഹാ​യ​ത്തി​നാ​യി ക​ള​ക്ട​റേ​റ്റി​ലും അ​താ​ത് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഓ​ഫീ​സി​ലും പ്ര​ത്യേ​കം സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​സ്. സ്വ​ർ​ണ​മ്മ, സ​ബ് ക​ള​ക്ട​ർ എ​സ്. ഇ​ല്ലാ​ക്ക്യ, തെ​ര​ഞ്ഞെ​ടു​പ്പ് സൂ​പ്ര​ണ്ട് എ​സ്. അ​ൻ​വ​ർ, വ​ര​ണാ​ധി​കാ​രി​ക​ൾ, ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.