പെ​ട്രോ​ൾ പ​ന്പി​ന് അ​നു​മ​തി ന​ല്ക​രു​തെ​ന്ന്
Friday, November 27, 2020 10:28 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ഗ​വ. യു​പി സ്കൂ​ൾ മ​തി​ലി​ന് സ​മീ​പം പെ​ട്രോ​ൾ പ​ന്പി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് തൈ​ക്കാ​ട്ടു​ശേ​രി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും സ്കൂ​ളി​ന് ക​ളി​സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്ര​ക​ട​ന​പ​ത്രി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് സം​വി​ധാ​നം, വാ​ർ​ഡു ത​ല​ത്തി​ൽ സ​മാ​ധാ​ന​സേ​ന, കാ​ർ​ഷി​ക ക​ർ​മസേ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്നും അ​ഭി​പ്രാ​യം തേ​ടും. പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ചി​ഞ്ചു​മോ​ൾ അ​ധ്യ​ക്ഷ​ത വഹിച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​എം. ഡാ​നൂ​ബ്, പി. ​ബാ​ല​ച​ന്ദ്ര​ൻ, ബി. ​വേ​ണു​ഗോ​പാ​ൽ, എ​സ്. സോ​ജി​ത്ത്, ജോ​സ​ഫ് അ​ല​ക്സാ​ണ്ട​ർ, പി.​പി. ഉ​ല്ലാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.