എ.​സി. റോ​ഡ് ന​വീ​ക​ര​ണം: കു​ട്ട​നാ​ടി​ന് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലാ​ക​ണ​മെ​ന്ന്
Saturday, November 28, 2020 10:27 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി കു​ട്ട​നാ​ടി​ന് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ൽ പു​ന​രാ​വി​ഷ്ക​രി​ക്ക​ണ​മെ​ന്ന് എ.​സി റോ​ഡ് ജാ​ഗ്ര​താ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ന്നും നാ​ടി​നെ ര​ക്ഷി​ക്കാ​നാ​യി 671കോ​ടി ചെ​ല​വ​ഴി​ക്കു​ന്ന റോ​ഡ് പ​ദ്ധ​തി​യി​ൽ കു​റ​ഞ്ഞ സ്ഥ​ല​ത്താ​ണ് സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മാ​ണം. ഇ​തു നാ​ടി​ന് ഗു​ണ​ക​ര​മാ​കി​ല്ല. റോ​ഡ് വി​ക​സ​ന​ത്തെ എ​തി​ർ​ക്കു​ന്നി​ല്ല. കു​ട്ട​നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞി​രു​ന്നെ​ങ്കി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന ഭാ​ഗ​ങ്ങ​ൾ സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കി​യാ​ണ് സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ക്കു​ന്ന​ത്.

റോ​ഡ് വി​ക​സ​ന​ത്തോ​ടൊ​പ്പം ജ​ല​ഗ​താ​ഗ​ത​ത്തെ പാ​ടെ അ​വ​ഗ​ണി​ച്ചു. കു​ട്ട​നാ​ട്ടി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​ല്ല. റോ​ഡ് പ​ണി പൂ​ർ​ത്തി​ക​രി​ക്കു​ന്ന​തോ​ടെ ടോ​ൾ സം​വി​ധാ​ന​വും വ​ന്നേ​ക്കും. നി​ല​വി​ൽ 671കോ​ടി രൂ​പ​കൊ​ണ്ടു​ള്ള റോ​ഡ് മ​ഴ​ക്കാ​ല​ത്ത് ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഗു​ണം ചെ​യ്യു​ക​യെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ആ​രു​ടെ താ​ല്പ​ര്യ​ത്തി​നാ​യി​ട്ടാ​ണ് റോ​ഡ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ.​സി റോ​ഡ് ജാ​ഗ്ര​താ​സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ശാ​ന്തി, ക​ണ്‍​വീ​ന​ർ ജോ​ർ​ജ് മാ​ത്യു​വാ​ച്ച, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോം​ജോ​സ​ഫ്, സെ​ക്ര​ട്ട​റി അ​ഡ്വ. ജി​ബി​ൻ തോ​മ​സ്, പി​ആ​ർ​ഒ മ​നോ​ജ് കാ​ക്കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.