നി​യ​ന്ത്ര​ണം തെ​റ്റി​യ പി​ക്ക്അ​പ്പ് വാ​ൻ മ​റി​ഞ്ഞു
Saturday, November 28, 2020 10:27 PM IST
ഹ​രി​പ്പാ​ട്: നി​യ​ന്ത്ര​ണം തെ​റ്റി പി​ക്ക്അ​പ്പ് വാ​ൻ മ​റി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ ഡാ​ണാ​പ്പ​ടി പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ല്ല​ത്തു നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്ക് ചെ​മ്മീ​നു​മാ​യി പോ​യ പി​ക്ക് അ​പ്പ് വാ​നി​ന്‍റെ ട​യ​ർ പൊ​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു.
ഉ​ട​നെ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ഹൈ​വേ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​രും സം​യു​ക്ത​മാ​യി റോ​ഡ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും ചെ​മ്മീ​ൻ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റു​ക​യും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​കു​ക​യും ചെ​യ്തു.