ത​ല​വ​ടി ഡി​വി​ഷ​നി​ൽ ത്രി​കോ​ണമ​ത്സ​രം
Monday, November 30, 2020 10:15 PM IST
എ​ട​ത്വ: ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​വ​ടി ഡി​വി​ഷ​നി​ൽ ത്രി​കോ​ണമ​ത്സ​ര​ത്തി​ന് അ​ര​ങ്ങൊ​രു​ങ്ങി. സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​ന്പോ​ൾ അ​ട്ടി​മ​റി വി​ജ​യ​ത്തി​നാ​യി യു​ഡി​എ​ഫും ബി​ജെ​പി​യും ശ​ക്ത​മാ​യി രം​ഗ​ത്ത്. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 5, 6, 7, 8, 9, 10, 11 വാ​ർ​ഡ് ഉ​ൾ​പ്പെ​ട്ട​താ​ണ് ത​ല​വ​ടി ഡി​വി​ഷ​ൻ. മൂ​ന്നു​മു​ന്ന​ണി​ക​ൾ​ക്കും വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മു​ള്ള വാ​ർ​ഡി​ൽ വി​ജ​യ​സാ​ധ്യ​ത പ്ര​വ​ച​നാ​തീ​ത​മാ​ണ്. 6, 8, 11 വാ​ർ​ഡ് ബി​ജെ​പി ഭ​രി​ക്കു​ന്പോ​ൾ 7, 9, 10 വാ​ർ​ഡ് എ​ൽ​ഡി​എ​ഫും ആ​റാം വാ​ർ​ഡ് യു​ഡി​എ​ഫും പ​ങ്കി​ടു​ന്നു. യു​ഡി​എ​ഫി​ലെ കെ.​പി. കു​ഞ്ഞു​മോ​ൻ ടോ​ർ​ച്ച് ചി​ഹ്ന​ത്തി​ലു​ം എ​ൽ​ഡി​എ​ഫി​ൽ ആ​ർ. രാ​ജേ​ഷ് അ​രി​വാ​ൾ നെ​ൽ​ക്ക​തി​ർ ചി​ഹ്ന​ത്തി​ലും എ​ൻ​ഡി​എ​ സ്ഥാ​നാ​ർ​ഥി അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് താ​മ​ര ചി​ഹ്ന​ത്തി​ലുമാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ഗ്രൂ​പ്പ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞു​മോ​ൻ യു​ഡി​എ​ഫി​ൽനി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. യൂ​ത്ത് ഫ്ര​ണ്ട് ത​ല​വ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ കെ.​പി. കു​ഞ്ഞു​മോ​ൻ തൊ​ഴി​ൽ​മേ​ഖ​ല​യി​ൽനി​ന്നാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.
സി​പി​ഐ​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​യ ആ​ർ. രാ​ജേ​ഷ് ത​ല​വ​ടി​യി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യി​ലെ സി​ന്ധു മ​ഹേ​ശ​ൻ വി​ജ​യി​ച്ച ഡി​വി​ഷ​നി​ൽ വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചാ​ണ് രാ​ജേ​ഷ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. മു​ൻ​ബ്ലോ​ക്ക് അം​ഗം ന​ട​ത്തി​യ വി​ക​സ​ന​വും പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ൾ ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന​തു​മാ​ണ് രാ​ജേ​ഷി​ന്‍റെ വി​ജ​യ​സ്വ​പ്നം. എൻഡിഎ സ്ഥാനാർഥി അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ​അം​ഗ​മാ​ണ്. ന​ഗ്ന​പാ​ദ​നാ​യി വോ​ട്ടു​തേ​ടു​ന്ന അ​ജി​ത്തി​ന്‍റെ ചി​ത്രം ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും പ​ത്ര​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞി​രു​ന്നു.
കു​ടി​വെ​ള്ളം, റോ​ഡ്, പൊ​തു​വി​ക​സ​നം തു​ട​ങ്ങി പൊ​തു​പ​ല്ല​വി ത​ല​വ​ടി ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥിക​ളും മു​ന്നോ​ട്ടു​വയ്ക്കു​ന്നു. മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​ച​ാര​ണരം​ഗ​ത്തും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. ത്രി​കോ​ണമ​ത്സ​രം ന​ട​ക്കു​ന്ന ഡി​വി​ഷ​നി​ൽ വോ​ട്ട​ർ​മാ​ർ ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് വ്യ​ക്ത​ത​യി​ല്ല.