തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​ഗീ​ത​മൊരുക്കി ജയിം​സ്
Tuesday, December 1, 2020 10:15 PM IST
തു​റ​വൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള പ്ര​ച​ാര​ണ മാ​ർ​ഗ​ങ്ങ​ളാ​ണ് സ്ഥാ​നാ​ർ​ഥിക​ളും മു​ന്ന​ണി​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്. വാ​ൾപോ​സ്റ്റ​ർ, നോ​ട്ടീ​സ്, ബാ​ന​റു​ക​ൾ, ചു​വ​രെ​ഴു​ത്ത്, മൈ​ക്ക് പ്ര​ച​ാര​ണം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ്ര​ചാ​ര​ണരീ​തി​യി​ൽ പ​ല​രും മു​ന്പ​ന്തി​യി​ൽ ത​ന്നെ​യാ​ണ്. ന​വ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യോ​ടെ ഇ​പ്പോ​ൾ ദൃ​ശ്യ-​ശ്രാ​വ്യ ആ​ൽ​ബ​ങ്ങ​ൾ​ക്കും പാ​ട്ടു​ക​ൾ​ക്കുംവ​രെ ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണ്.

സ്ഥാ​നാ​ർ​ഥി​യെക്കുറി​ച്ചും വാ​ർ​ഡി​നെക്കുറി​ച്ചും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറി​ച്ചും മു​ന്ന​ണി​യെ​ക്കു​റി​ച്ചും ഉ​ള്ള പാ​ട്ടു​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി നാ​ട​ൻ പാ​ട്ടാ​യും സി​നി​മാ ഗാ​ന​ത്തി​ന്‍റെ പാ​ര​ഡി​യാ​യും പ​ല​രും എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കുവേ​ണ്ടി ഗാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ജ​യിം​സ്. ആ​ല​പ്പു​ഴ ആ​ര്യാ​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ൾ ത​ങ്കി വെ​ട്ട​യ്ക്ക​ലി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ പു​ള്ളച്ചി​റ​യി​ൽ തോ​മ​സ്-​എ​ത്സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജയിം​സ് എ​ന്ന ക​ലാ​കാ​ര​ൻ ഇ​തി​നോ​ട​കം ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ നി​ര​വ​ധി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കുവേ​ണ്ടി പാ​ട്ടു​ക​ൾ ട്യൂ​ണ്‍ ചെ​യ്ത് ഇ​റ​ക്കിക്കഴി​ഞ്ഞു.

മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ വി​ധം പാ​ട്ടു​ക​ൾ ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ്യ ഭാ​ഗ​മാ​യി​രി​ക്കു​ക​യാ​ണ് ജയിം​സ്.

പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യ​ക​രാ​യി​ട്ടു​ള്ള കെ.​എ​സ്. ചി​ത്ര, എം.​ജി. ശ്രീ​കു​മാ​ർ, ഉ​ണ്ണി​മേ​നോ​ൻ, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, റി​മി​ടോ​മി, ജ്യോ​ത്സ്ന തു​ട​ങ്ങി​യ​വ​ർ​ക്കുവേ​ണ്ടി നി​ര​വ​ധി വേ​ദി​ക​ളി​ൽ ഓ​ർ​ക്ക​സ്ട്ര കൈ​കാ​ര്യം ചെ​യ്തി​ട്ടുള്ള ജ​യിം​സ് ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്കും ല​ളി​ത​ഗാ​ന​ങ്ങ​ൾ​ക്കും സം​ഗീ​തം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി സീ​രി​യ​ലു​ക​ൾ​ക്കും ഷോ​ട്ട് ഫി​ലി​മു​ക​ൾ​ക്കും സം​ഗീ​തം ന​ൽ​കി. ത​ന്‍റെ എ​ട്ടാം ക്ലാ​സു മു​ത​ൽ സം​ഗീ​ത​വു​മാ​യി ഇ​ഴു​കി ച്ചേർ​ന്ന ജയിം​സ് ജീ​വി​ത​സ​ഖിയാ​യി ക​ണ്ടെ​ത്തി​യ​ത് ഗാ​യി​ക​യാ​യ വെ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി​നി നീ​നു​വി​നെ​യാ​ണ്. ഇ​രു​വ​രും ചേ​ർ​ന്ന് നി​ര​വ​ധി സം​ഗീ​ത ആ​ൽ​ബ​ങ്ങ​ൾ ഒ​രു​ക്കി.

മ​ക്ക​ൾ ഹെ​ൻ​സാ​ റോ​സും സം​ഗീ​ത ജോ​ലി​ക​ളി​ൽ ജയിം​സി​നെ സ​ഹാ​യി​ക്കു​ന്നു. എ​ന്നും പ്ര​ഭാ​ത​ത്തി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽനി​ന്ന് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​തും വി​ശ്വാ​സി​ക​ൾ ഏ​റ്റു പാ​ടു​ന്ന​തു​മാ​യ മ​നോ​ഹ​ര ഗാ​ന​ങ്ങ​ളി​ൽ പ​ല​തും ജ​യിം​സി​ന്‍റെ ക​ര​സ്പ​ർ​ശ​മേ​റ്റ​തു​മാ​ണ്.