കൃ​തി​ക​ൾ ക്ഷ​ണി​ച്ചു
Tuesday, December 1, 2020 10:15 PM IST
ഹ​രി​പ്പാ​ട്: ക​വി മു​ട്ട​ത്ത‌് സു​ധ​യു​ടെ അ​ഞ്ചാ​മ​ത് ച​ര​മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ക​വി​താ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. 2020 ഡി​സം​ബ​ർ 31ന​കം 55 വ​യ​സ് ക​വി​യാ​ത്ത ക​വി​ക​ളി​ൽനി​ന്നും 2017 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2020 ഡി​സം​ബ​ർ 31 നു​ള്ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​താ ഗ്ര​ന്ഥ​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മു​ട്ട​ത്തു സു​ധ​യു​ടെ വ​സ​തി​യി​ൽ പു​ര​സ് കാ​രം സ​മ​ർ​പ്പി​ക്കും. 2021 ജ​നു​വ​രി 20 ന​കം ല​ഭി​ക്ക​ത്ത​ക്കവി​ധം നാ​ലു കോ​പ്പി​ക​ൾ മു​ട്ടം സി.​ആ​ർ. ആ​ചാ​ര്യ (സെ​ക്ര​ട്ട​റി), ക​വി മു​ട്ട​ത്തു സു​ധ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ്, വി​ശ്വ​ഭാ​ര​തി വി​ദ്യാ​ഭ​വ​ൻ, മു​ട്ടം പി.​ഒ, ഹ​രി​പ്പാ​ട് 690511 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.

വൈ​ദ്യു​തി
മു​ട​ങ്ങും

മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക്‌ഷ​നി​ലെ മ​ണ്ണ​ഞ്ചേ​രി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.