ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി
Tuesday, December 1, 2020 10:19 PM IST
ചേ​ർ​ത്ത​ല: കെ​വി​എം ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സു​ക​ൾ ന​ട​ത്തി. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​വി​നാ​ശ് ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ. ര​മേ​ശ്, ബി​ജി ജേ​ക്ക​ബ്, വി.​ജെ. ര​ശ്മി, അ​രോ​മ സൊ​റ, ആ​ശ​ാല​ത, എം.​എ​സ്. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ഐ​ക്യ​ദാ​ർ​ഢ്യ​ സ​മ്മേ​ള​നം ഇന്ന്

കാ​യം​കു​ളം: വി​വാ​ദ കോ​ർ​പ​റേ​റ്റ് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ ഫോ​റം, ജ​ന​കീ​യ പ്ര​തി​രോ​ധസ​മി​തി, ക​ർ​ഷ​ക പ്ര​തി​രോ​ധ സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ഇ​ന്ന് കാ​യം​കു​ളം ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡി​നു സ​മീ​പം ന​ട​ക്കും. സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഒ. ​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.