ത​ല​ച്ചു​മ​ടാ​യി കു​ടി​വെള്ള​മെ​ത്തി​ച്ച് സ്ഥാ​നാ​ർ​ഥി
Tuesday, December 1, 2020 10:19 PM IST
എ​ട​ത്വ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കി​നി​ട​യി​ലും വീ​ട്ടി​ലേ​ക്ക് ത​ല​ച്ചു​മ​ടാ​യി കു​ടി​വെ​ള്ള​മെ​ത്തി​ച്ച് എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി എ​ൻ.​ജെ. സ​ജീ​വ്. കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യ വാ​ർ​ഡി​ൽ ത​ല​ച്ചു​മ​ടാ​യി കു​ടി​വെ​ള്ളം വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കി​യ​ശേ​ഷ​മാ​ണ് സ​ജീ​വ് പ്ര​ച​ാര​ണ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ഇ​ട​ത് വല​ത് സ്ഥാ​നാ​ർ​ഥിക​ൾ​ക്കൊ​പ്പം സ്വ​ത​ന്ത്ര​നാ​യാ​ണ് സ​ജീവ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ഒ​ട്ടു​മി​ക്ക വേ​ാട്ട​ർ​മാ​രേ​യും നേ​രി​ട്ട് കാ​ണാ​ൻ ക​ഴി​ഞ്ഞ ആ​ത്മ​വി​ശ്വാ​സവും സ​ജീ​വി​നു​ണ്ട്.

വാ​ർ​ഡി​ലെ കു​ടി​വെ​ള്ളക്ഷാ​മ​മാ​ണ് സ​ജീ​വി​ന്‍റെ മു​ഖ്യ​പ്ര​ച​ാര​ണ വി​ഷ​യം. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ത്വ​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ട​ന്നു​വ​ന്ന സ​ജീ​വ് സ​ന്ന​ദ്ധ​സം​ഘ​ട​ന​യി​ലും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ത്തി​ലും എ​ട​ത്വ വ​ള്ളം​ക​ളി ക​മ്മ​ിറ്റി​യി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ട​ത്വ, ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക വി​ഷ​യ​ങ്ങ​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ മാ​ണ്. സി​പി​എം എ​ട​ത്വ മു​ൻ​ലോ​ക്ക​ൽ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി ബെ​റ്റി ജോ​സ​ഫ് എ​ൽ​ഡി​എ​ഫ് വി​മ​ത​നാ​യും ഡി​സി​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​ടി. റാം​സെ യു​ഡി​എ​ഫി​ലും ജി​നോ കെ. ​തോ​മ​സ് എ​ൽ​ഡി​എ​ഫി​ലും ജ​ന​വി​ധി തേ​ടു​ന്നു.