രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Tuesday, December 1, 2020 10:19 PM IST
ആ​ല​പ്പു​ഴ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​നം മൂ​ലം ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണകേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ക​ളക്ട​റേ​റ്റി​ൽ ചേ​ർ​ന്നു.
ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ ക​ട​ലി​ൽ പോ​കു​ന്ന​തി​ന് പൂ​ർ​ണനി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. നി​ല​വി​ൽ ക​ട​ലി​ൽ പോ​യ​ എല്ലാ​വ​രെയെല്ലാം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ തി​രി​കെ വി​ളി​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും.
തീ​ര​പ്ര​ദേ​ശ​ത്തു വീ​ടു​ക​ൾ ഒ​ഴി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ വേ​ണ്ടിവ​ന്നാ​ൽ അ​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ കോ​സ്റ്റ​ൽ പോ​ലീ​സി​നും അ​ത​തു ത​ഹ​സീ​ൽ​ദാ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി തീ​രപ്ര​ദേ​ശ​ങ്ങ​ൾ ത​ഹ​സീ​ൽ​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ടാ​ൽ വെ​ള്ള​പ്പൊ​ക്കം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തോ​ട്ട​പ്പ​ള്ളി, അ​ന്ധ​കാ​ര​ന​ഴി, ത​ണ്ണീ​ർ​മു​ക്കം സ്പി​ൽ​വേ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നും നി​ർ​ദേ​ശം ന​ൽ​കി.
ബീ​ച്ചു​ക​ളി​ൽ ആ​ളു​ക​ൾ സ​ന്ദ​ർ​ശ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ഹൗ​സ് ബോ​ട്ടു​ക​ളി​ലെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ ഡി​ടി​പി​സി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ൽ നി​ല​കൊ​ള്ളു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ടി​യ​ന്ത​ര​മാ​യി നി​ർ​വ​ഹി​ക്കും. എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.