മ​​ത്സ്യ​​വ്യാ​​പാ​​രി​​യെ വെ​​ട്ടി​​യ കേ​​സ്: ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന ഗു​​ണ്ടാ​​നേ​​താ​​വ് അ​​റ​​സ്റ്റി​​ൽ
Thursday, January 21, 2021 12:47 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മോ​​ർ​​ക്കു​​ള​​ങ്ങ​​ര​​യി​​ൽ മ​​ത്സ്യ​​വ്യാ​​പാ​​രി​​യെ വെ​​ട്ടി​​പ്പ​​രിക്കേ​​ൽ​​പ്പി​​ച്ച കേ​​സി​​ൽ ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന ഗു​​ണ്ടാ​​നേ​​താ​​വ് അ​​റ​​സ്റ്റി​​ലാ​​യി. തൃ​​ക്കൊ​​ടി​​ത്താ​​നം ക​​ട​​മാ​​ൻ​​ചി​​റ സ്വ​​ദേ​​ശി പൈ​​ലി അ​​നീ​​ഷ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന അ​​നീ​​ഷ്കു​​മാ​​ർ-38)​​ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തും ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞ​​ശേ​​ഷം ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്തി​​യ അ​​നീ​​ഷി​​നെ ക​​ഴി​​ഞ്ഞ​ദി​​വ​​സം രാ​​ത്രി ആ​​ല​​പ്പു​​ഴ റോ​​ഡി​​ൽ മ​​ന​​യ്ക്ക​​ച്ചി​​റ ഭാ​​ഗ​​ത്തു​​നി​​ന്നു പോ​​ലീ​​സ് സം​​ഘം സാ​​ഹ​​സി​​ക​​മാ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ച​​ങ്ങ​​നാ​​ശേ​​രി മോ​​ർ​​ക്കു​​ള​​ങ്ങ​​ര ഭാ​​ഗ​​ത്ത് മ​​ത്സ്യ​​വ്യാ​​പാ​​രം ന​​ട​​ത്തി​​യി​​രു​​ന്ന പാ​​യി​​പ്പാ​​ട് വെ​​ള്ളാ​​പ്പ​​ള്ളി സ്വ​​ദേ​​ശി രാ​​ഹു​​ലി​​ന് (27) ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​ർ 26ന് ​​ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നാ​​ണ് കൊ​​ട്ടേ​​ഷ​​ൻ സം​​ഘ​​ത്തി​​ന്‍റെ വെ​​ട്ടേ​​റ്റ​​ത്.
അ​​ക്ര​​മ​​ത്തി​​നു ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തു​​ക​​യും കൊ​​ട്ടേ​​ഷ​​ൻ ന​​ൽ​​കു​​ക​​യും ചെ​​യ്ത​​ത പൈ​​ലി അ​​നീ​​ഷ് കൃ​​ത്യം ന​​ട​​ന്ന​​ശേ​​ഷം മ​​ധു​​ര, എ​​റ​​ണാ​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞ​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ജി.​ ​ജ​​യ്ദേ​​വി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി സി​ഐ പ്ര​​ശാ​​ന്ത്കു​​മാ​​ർ, എ​​സ്ഐ​​മാ​​രാ​​യ റാ​​സി​​ഖ്, ര​​മേ​​ശ്ബാ​​ബു, എ​​എ​​സ്ഐ ഷി​​നോ​​ജ്, സി​​ജു കെ.​ ​സൈ​​മ​​ണ്‍, ആ​​ന്‍റ​​ണി മൈ​​ക്കി​​ൾ, ജീ​​മോ​​ൻ, സീ​​നി​​യ​​ർ സി​​പി​​ഒ​മാ​രാ​യ ആ​​ന്‍റ​​ണി, എ​​സ്.​ ബൈ​​ജു, സി​​പി​​ഒ​മാ​രാ​യ സാം​​സ​​ണ്‍, ജി​​ബി​​ൻ ലോ​​ബോ, കെ.​​എ​​സ്.​ സു​​ജി​​ത് എ​​ന്നി​​വ​​ർ ചേ​ർ​ന്നാ​ണ് പ്ര​​തി​​യെ പി​ടി​കൂ​ടി​യ​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.
തൃ​​ക്കൊ​​ടി​​ത്താ​​നം, ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ പൈ​​ലി അ​​നീ​​ഷി​​ന്‍റെ പേ​​രി​​ൽ നി​​ര​​വ​​ധി കേ​​സു​​ക​​ളു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. വാ​​ട്ട്സാ​​പ്പ് ഗ്രൂ​​പ്പി​​ലൂ​​ടെ​​യാ​​ണ് പൈ​​ലി അ​​നീ​​ഷ് വി​​വി​​ധ കൊ​​ട്ടേ​​ഷ​​ൻ കേ​​സു​​ക​​ൾ​​ക്കാ​​യി സം​​ഘാം​​ഗ​​ങ്ങ​​ളെ സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്ന​​തെ​​ന്നു പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​കേ​​സി​​ൽ കു​​പ്ര​​സി​​ദ്ധ ഗു​​ണ്ടാ​​ത്ത​​ല​​വ​​ൻ അ​​യ്മ​​നം സ്വ​​ദേ​​ശി വി​​നീ​​ത് സ​​ഞ്ജ​​യ് (33) ഉ​​ൾ​​പ്പെ​​ടെ 11പേ​​രെ നേ​​ര​​ത്തേ ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.