ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് ജം​ഗ്ഷ​നി​ൽ ഫു​ട്പാ​ത്ത് ക​യ്യേ​റി ആ​ക്രി ക​ച്ച​വ​ടം
Friday, February 26, 2021 12:56 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​പ​​ക​​ട​​ങ്ങ​​ൾ പ​​തി​​വാ​​യ ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​ലെ എ​​സ്എ​​ച്ച് സ്കൂ​​ൾ ജം​​ഗ്ഷ​​നി​​ലെ ഫു​​ട്പാ​​ത്ത് ക​​യ്യേ​​റി ആ​​ക്രി ക​​ച്ച​​വ​​ടം. കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​ർ​​ക്കു നീ​​തി നി​​ഷേ​​ധി​​ക്കു​​ന്ന നി​​ല​​പാ​​ടു​​ക​​ൾ ക​​ണ്ടി​​ട്ടും അ​​ധി​​കൃ​​ത​​ർ മൗ​​നം പാ​​ലി​​ക്കു​​ന്ന​​തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്നു.

ഏ​​റെ തി​​ര​​ക്കു​​ള്ള ഈ ​​ബൈ​​പാ​​സി​​ൽ അ​​പ​​ക​​ട സാ​​ധ്യ​​ത​​യു​​ണ്ടെന്ന് പോ​​ലീ​​സും മോ​​ട്ടോ​​ർ​​വാ​​ഹ​​ന വ​​കു​​പ്പും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള ജം​​ഗ്ഷ​​നി​​ലെ ഫു​​ട്പാ​​ത്തി​​ലാ​​ണ് അ​​ന​​ധി​കൃ​​ത ക​​യ്യേ​​റ്റം ത​​കൃ​​തി​​യാ​​യി​​രി​​ക്കു​​ന്ന​​ത്. വേ​​സ്റ്റ് പേ​​പ്പ​​ർ, പ​​ഴ​​യ ഇ​​രു​​ന്പ് തു​​ട​​ങ്ങി​​യ ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ളാ​​ണ് ഫു​​ട്പാ​​ത്തി​​ൽ നി​​ക്ഷേ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ജ​​ന​​ങ്ങ​​ളു​​ടെ സ​​ഞ്ചാ​​ര​​സ്വാ​​ത​​ന്ത്ര്യം നി​​ഷേ​​ധി​​ക്കു​​ന്ന പ്ര​വ​ണ​യ്ക്കെ​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി അ​​ധി​​കാ​​രി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.