വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി മു​ട​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് പ്ലീ​ഡ​ർ
Friday, March 5, 2021 11:47 PM IST
കോ​​ട്ട​​യം: ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ആ​​ദാ​​യ​​നി​​കു​​തി നി​​കു​​തി വ​​കു​​പ്പ് ക​​ണ്ടു​​കെ​​ട്ടി​​യ​​തി​​നു പി​​ന്നി​​ൽ നി​​ർ​​ദി​​ഷ്ട ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം പ​​ദ്ധ​​തി​​ക്കു തു​​ര​​ങ്കം വ​​യ്ക്കാ​​നു​​ള്ള ബി​​ജെ​​പി​​യു​​ടെ നീ​​ക്ക​​മെ​​ന്ന് ആ​​രോ​​പ​​ണം. പാ​​ട്ട​​ക്കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​​ തോ​​ട്ടം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു പാ​​ലാ സ​​ബ് കോ​​ട​​തി​​യി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വ്യ​​വ​​ഹാ​​രം ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കെ ന​​ട​​ത്തി​​യ ജ​​പ്തി​​ക്കു പി​​ന്നി​​ൽ ബി​​ജെ​​പി​​യും ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ചും ത​​മ്മി​​ലു​​ള്ള ഒ​​ത്തു​​ക​​ളി​​യാ​​ണെ​​ന്ന് പ്ലീ​​ഡ​​ർ ഐ​​ക് മാ​​ണി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
വി​​ദേ​​ശ പ​​ണ​​മി​​ട​​പാ​​ട് നി​​യ​​മ​​ലം​​ഘ​​ന​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ചി​​ന്‍റെ കൈ​​വ​​ശ​​ത്തി​​ലു​​ള്ള എ​​സ്റ്റേ​​റ്റ് ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് ക​​ണ്ടു​​കെ​​ട്ടി​​യ​​ത്. 500 കോ​​ടി രൂ​​പ​​യോ​​ളം നി​​കു​​തി വ​​രു​​മെ​​ന്ന​​തി​​നാ​​ൽ മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​യെ​​ന്ന നി​​ല​​യി​​ലാ​​ണ് തോ​​ട്ടം ക​​ണ്ടു​​കെ​​ട്ടു​​ന്ന​​ത്. തി​​രു​​വ​​ല്ല​​യി​​ൽ ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ച് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജും സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന മ​​ന്ദി​​ര​​വും സ്വ​​ത്തു​​വ​​ക​​ക​​ളു​​മു​​ണ്ടാ​​യി​​രി​​ക്കെ അ​​ത് ജ​​പ്തി ചെ​​യ്യാ​​തെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു​​ള്ള സ്ഥ​​ലം ജ​​പ്തി ചെ​​യ്ത​​തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ണ്ട്.
2000 ഏ​​ക്ക​​ർ ഭൂ​​മി​​യാ​​ണ് ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പ് ക​​ണ്ടു​​കെ​​ട്ടി​​യ​​ത്. ആ​​റാ​​യി​​രം കോ​​ടി അ​​ന​​ധി​​കൃ​​ത വി​​ദേ​​ശ സ​​ഹാ​​യം കൈ​​പ്പ​​റ്റി​​യ സം​​ഭ​​വ​​ത്തി​​ൽ മൊ​​ഴി​​യെ​​ടു​​പ്പി​​ന് ഹാ​​ജ​​രാ​​കാ​​ൻ ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ബി​​ഷ​​പ് കെ.​​പി. യോ​​ഹ​​ന്നാ​​ന് നോ​​ട്ടീ​​സ് അ​​യ​​ച്ചി​​രു​​ന്നു. ബി​​ഷ​​പ് യോ​​ഹ​​ന്നാ​​ൻ ഇ​​പ്പോ​​ൾ അ​​മേ​​രി​​ക്ക​​യി​​ലെ ടെ​​ക്സ​​സി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്. യാ​​ത്ര ചെ​​യ്യാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണെ​​ന്നും ഡി​​സം​​ബ​​ർ ആ​​ദ്യം മൊ​​ഴി​​യെ​​ടു​​പ്പി​​ന് എ​​ത്താ​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കി ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ൻ​​കം ടാ​​ക്സി​​ന് ബി​​ഷ​​പ് യോ​​ഹ​​ന്നാ​​ൻ നോ​​ട്ടീ​​സ് അ​​യ​​ച്ചി​​രു​​ന്നു. ചാ​​രി​​റ്റി സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മ​​റ​​വി​​ൽ വി​​ദേ​​ശ​​ത്തു​​നി​​ന്നു വ​​ന്ന ഫ​​ണ്ട് വ്യാ​​പ​​ക​​മാ​​യി വ​​ക​​മാ​​റ്റി​​യ​​താ​​യി പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ജ​​പ്തി ന​​ട​​പ​​ടി.