നാ​ളെ ലോ​ക​വ​നി​താ​ദി​നം ! സേവനപാതയിലെ 13 വർഷങ്ങൾ പിന്നിട്ട് സി​​സ്റ്റ​​ർ മാ​​ത്യു കിം
Sunday, March 7, 2021 1:08 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക​​ത്ത് എ​​വി​​ടെ​​യാ​​യി​​രു​​ന്നാ​​ലും മ​​നു​​ഷ്യ​​ർ​​ക്കു ത്യാ​​ഗ​​പൂ​​ർ​​ണ​​മാ​​യ ന​ന്മ ​ചെ​​യ്യു​​ക.

സൗ​​ത്ത് കൊ​​റി​​യ​​യി​​ൽ നിന്ന് കു​​റി​​ച്ചി​​യി​​ൽ എ​​ത്തി സേ​​വ​​നം ചെ​​യ്യു​​ന്ന സി​​സ്റ്റ​​ർ മാ​​ത്യു കിം ​​എ​​ന്ന സ​​ന്യാ​​സി​​നി​​യു​​ടെ വാ​​ക്കു​​ക​​ളാ​​ണി​​ത്. സി​​സ്റ്റ​​ർ മാ​​ത്യു കു​​റി​​ച്ചി​​യി​​ൽ വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സാ​​മൂ​​ഹ്യ​​സേ​​വ​​നം തു​​ട​​ങ്ങി​​യി​​ട്ട് 13വ​​ർ​​ഷം പി​​ന്നി​​ടു​​ന്നു.

കൂ​​ട്ടും​​ഗെ സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ജീ​​സ​​സ് എ​​ന്ന കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ അം​​ഗ​​മാ​​യ സി​​സ്റ്റ​​ർ മാ​​ത്യു കിം ​​ഈ കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​ന്‍റ് ജോ​​സ​​ഫ്സ് ഓ​​ൾ​​ഡ് ഏ​​ജ് ഹോ​​മി​​ന്‍റെ മ​​ദ​​ർ സു​​പ്പീ​​രി​​യ​​ർ കൂ​​ടി​​യാ​​ണ്.

ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ 29 വ​​യോ​​ജ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സൗ​​ത്ത് കൊ​​റി​​യ​​ക്കാ​​രാ​​യ ബെ​​ന​​ഡി​​ക്ട് -​അ​​ന്ന ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​ളാ​​ണ് സി​​സ്റ്റ​​ർ മാ​​ത്യു. വി​​ജ​​യ​​പു​​രം രൂ​​പ​​താ​​ധി​​കാ​​രി​​ക​​ളു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മാ​​ണ് സി​​സ്റ്റ​​ർ മാ​​ത്യു കിം ​​കു​​റി​​ച്ചി​​യി​​ലെ ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ ശു​​ശ്രൂ​​ഷ​​ക്കാ​​യി എ​​ത്തി​​യ​​ത്.

കൊ​​റി​​യ​​ക്കാ​​രാ​​യ സി​​സ്റ്റ​​ർ പീ​​റ്റ​​ർ, സി​​സ്റ്റ​​ർ സൈ​​മ​​ണ്‍ എ​​ന്നി​​വ​​രും ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ സി​​സ്റ്റ​​ർ മാ​​ത്യു​​വി​​ന്‍റെ സ​​ഹാ​​യി​​യി​​ക​​ളാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. കേ​​ര​​ള​​ത്തെ ത​​നി​​ക്ക് ഏ​​റെ ഇ​​ഷ്ട​​മാ​​യെ​​ന്നും മ​​ഹാ​​മ​​ന​​സ്ക​​രാ​​യ നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ത​​ങ്ങ​​ളു​​ടെ സ്ഥാ​​പ​​നം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് സി​​സ്റ്റ​​ർ മാ​​ത്യു കിം ​​പ​​റ​​ഞ്ഞു.