ക​​റു​​ക​​ച്ചാ​​ലി​ൽ വാ​​ഹ​​ന​​മോ​​ഷ്‌ടാക്കൾ വിലസുന്നു
Sunday, April 11, 2021 12:11 AM IST
ക​​റു​​ക​​ച്ചാ​​ൽ: മേ​​ഖ​​ല​​യി​​ൽ വാ​​ഹ​​ന​​മോ​​ഷ​​ണം പ​​തി​​വാ​​കു​​ന്നു. മോ​​ഷ്‌​ടാ​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​ൻ ഇ​​നി​​യും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. സൈ​​ക്കി​​ൾ മോ​​ഷ​​ണ​​മാ​​യി​​രു​​ന്നു ആ​​ദ്യം. ഇ​​പ്പോ​​ൾ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളും കാ​​റും മോ​​ഷ്ടി​​ക്കു​​ന്ന​​തു പ​​തി​​വാ​​യി. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ച​​ന്പ​​ക്ക​​ര പ​​ള്ളി​​പ്പ​​ടി​​ക്കു​​സ​​മീ​​പം പാ​​ർ​​ക്കു​​ചെ​​യ്തി​​രു​​ന്ന പു​​രു​​മൂ​​ട്ടി​​ൽ ജോ​​സ് ജോ​​സ​​ഫി​​ന്‍റെ വാ​​ൻ മോ​​ഷ​​ണം പോ​​യി​​രു​​ന്നു. വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ തു​​രു​​ത്തി​​ക്കു​​സ​​മീ​​പം റോ​​ഡ​​രി​​കി​​ൽ ഉ​​പേ​​ക്ഷി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

ഒ​​ന്ന​​ര​​മാ​​സം മു​​ൻ​​പ് മാ​​ന്തു​​രു​​ത്തി താ​​മ​​ര​​ക്കു​​ളം സു​​നീ​​ഷി​​ന്‍റെ വീ​​ട്ടി​​ൽ​​നി​​ന്നും ബൈ​​ക്ക് മോ​​ഷ​​ണം പോ​​യി​​രു​​ന്നു. തൊ​​ട്ടു പി​​ന്നാ​​ലെ മാ​​ന്തു​​രു​​ത്തി ഉൗ​​ത്ത​​പ്പാ​​റ​​യ്ക്ക​​ൽ സി​​റി​​ലി​​ന്‍റെ ബൈ​​ക്കും മോ​​ഷ​​ണം പോ​​യി. ഇ​​തേ ബൈ​​ക്കി​​ൽ ക​​റ​​ങ്ങി​​യ യു​​വാ​​വി​​നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നു പി​​ടി​​കൂ​​ടി​​യെ​​ങ്കി​​ലും ഇ​​യാ​​ൾ ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ടു.

ഏ​​താ​​നും നാ​​ളു​​ക​​ൾ​​ക്കു മു​​ൻ​​പ് നെ​​ടും​​കു​​ന്നം തൊ​​ട്ടി​​ക്ക​​ൽ പൂ​​വ​​ക്കാ​​ട്ട് സ​​തീ​​ഷ് ബാ​​ബു​​വി​​നെ ആ​​ക്ര​​മി​​ച്ച് നെ​​ത്ത​​ല്ലൂ​​രി​​ൽ​​നി​​ന്ന് ഒ​​രാ​​ൾ സ്കൂ​​ട്ട​​ർ ത​​ട്ടി​​യെ​​ടു​​ത്തി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ ആ​​ളു​​ടെ വി​​ലാ​​സ​​വും ഫോ​​ണ്‍ ന​​ന്പ​​റു​​മ​​ട​​ക്കം പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും മോ​​ഷ്ടാ​​വി​​നെ പി​​ടി​​കൂ​​ടാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.
മൂ​​ന്നാ​​ഴ്ച മു​​ൻ​​പ് നെ​​ടും​​കു​​ന്നം-​​മാ​​ന്തു​​രു​​ത്തി റോ​​ഡി​​ൽ വീ​​ട്ടു​​മു​​റ്റ​​ത്തു​​നി​​ന്നു കാ​​ർ മോ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ന്നെ​​ങ്കി​​ലും വീ​​ട്ടു​​കാ​​ർ ഉ​​ണ​​ർ​​ന്ന​​തി​​നാ​​ൽ മോ​​ഷ്ടാ​​വ് ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. നെ​​ടും​​കു​​ന്നം ഭാ​​ഗ​​ത്തു​​നി​​ന്നു സൈ​​ക്കി​​ളു​​ക​​ളും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​ണ് സ​​മീ​​പ​​കാ​​ല​​ത്താ​​യി മോ​​ഷ​​ണം പോ​​യ​​ത്. സം​​ഭ​​വം തു​​ട​​ർ​​ക്ക​​ഥ​​യാ​​കു​​ന്പോ​​ൾ മോ​​ഷ്ടാ​​ക്ക​​ളെ പി​​ടി​​കൂ​​ടാ​​ൻ പോ​​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന​ ആവ ശ്യം ശക്തമായിരിക്കു കയാണ്.