ജ​ല അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന പ​ണി​ക​ളി​ൽ ഉ​ഴ​പ്പും കെ​ടു​കാ​ര്യ​സ്ഥ​ത​യും
Tuesday, April 13, 2021 9:40 PM IST
എ​രു​മേ​ലി: ജ​ല അ​ഥോ​റി​റ്റി റോ​ഡി​ൽ ന​ട​ത്തു​ന്ന പ​ണി​ക​ളി​ൽ ഉ​ഴ​പ്പും കെ​ടു​കാ​ര്യ​സ്ഥ​ത​യും. പൈ​പ്പ് പൊ​ട്ട​ൽ മാ​റ്റാ​ൻ റോ​ഡി​ൽ കു​ഴി​യെ​ടു​ത്താ​ൽ പ​ണി​ക​ൾ​ക്ക് ശേ​ഷം മൂ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.
എ​രു​മേ​ലി ടൗ​ണി​ൽ പേ​ട്ട​ക്ക​വ​ല​യി​ലും രാ​ജാ ഹോ​ട്ട​ൽ ഭാ​ഗ​ത്തും റോ​ഡ് തു​ര​ന്ന് കു​ഴി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. തു​മ​രം​പാ​റ ച​പ്പാ​ത്ത് പാ​ല​ത്തി​ൽ കൂ​ന പോ​ലെ മ​ണ്ണ് കൂ​ട്ടി​യി​ട്ട​തി​നെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ജ​ല അ​ഥോ​റി​റ്റി​യു​ടെ ക​രാ​റു​കാ​ര​ൻ തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന് റോ​ഡി​ൽ ത​ന്നെ മ​ണ്ണ് ഒ​തു​ക്കി കൂ​ട്ടി വെ​ച്ചി​ട്ട് സ്ഥ​ലം വി​ട്ടു. പാ​ല​ത്തി​ന്‍റെ പ​കു​തി​യോ​ളം മ​ണ്ണ് കൂ​ട്ടി​യി​ട്ടി​ട്ട് ഇ​പ്പോ​ൾ ആ​ഴ്ച​ക​ളാ​യി. കൂ​ട്ടി​യി​ട്ട മ​ണ്ണി​ന്‍റെ മു​ക​ളി​ൽ ക​പ്പ കി​ളി​ർ​ക്കു​ക​യും ചെ​യ്തു.
എ​രു​മേ​ലി സ​മ​ഗ്ര ശു​ദ്ധ ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക്ക്‌ വേ​ണ്ടി ഒ​ട്ടേ​റെ റോ​ഡു​ക​ളി​ൽ നെ​ടു​നീ​ളെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ കു​ഴി​യെ​ടു​ത്ത​തൊ​ക്കെ​യും ശ​രി​യാ​യ നി​ല​യി​ൽ മൂ​ടി​യി​ട്ടി​ല്ല. എ​രു​മേ​ലി​യി​ലെ വാ​ഴ​ക്കാ​ല വാ​ർ​ഡി​ൽ ഇ​ങ്ങ​നെ കു​ഴി​യെ​ടു​ത്ത​ത് മൂ​ടാ​തെ കി​ട​ന്ന​ത് മൂ​ലം റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ൾ കൂ​ടി​യ​തോ​ടെ വാ​ർ​ഡ് അം​ഗം ജെ​സ്‌​ന ന​ജീ​ബ് ഇ​ട​പെ​ട്ട് പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ട് ചെ​ല​വി​ട്ട് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഇ​പ്പോ​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് കു​ഴി​ക​ൾ എ​ടു​ക്കു​ന്ന​ത്. പൈ​പ്പു​ക​ൾ ഇ​റ​ക്കി സ്ഥാ​പി​ച്ച ശേ​ഷം പേ​രി​ന് മ​ണ്ണി​ട്ടു തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക​ൾ നി​ർ​ത്തി​പോ​കു​ന്നെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​രോ​പി​ക്കു​ന്നു.
പൊ​രി​യ​ന്മ​ല വാ​ർ​ഡി​ൽ ജ​ല സം​ഭ​ര​ണ ടാ​ങ്കി​ലേ​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​ത് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചാ​യി​രു​ന്നു. ഇ​തോ​ടെ മാ​സ​ങ്ങ​ളോ​ളം വാ​ഹ​ന ഗ​താ​ഗ​തം ഇ​ല്ലാ​തെ റോ​ഡ് ത​ക​ർ​ന്നു​കി​ട​ന്നു. ഒ​ടു​വി​ൽ പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ടി​ൽ ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.
ഇ​തേ നി​ല​യി​ൽ നേ​ർ​ച്ച​പ്പാ​റ റോ​ഡും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. സെ​ന്‍റ് മേ​രി ഭാ​ഗ​ത്ത് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ് റോ​ഡ്. പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ട് ചെ​ല​വി​ട്ട് കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡു​ക​ളും മാ​സ​ങ്ങ​ൾ​ക്ക​കം ഇ​തേ നി​ല​യി​ൽ ജ​ല അ​ഥോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ചു. വീ​ണ്ടും കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ ഇ​നി ക​ഴി​യി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡു​ക​ൾ നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​യാ​തെ വീ​ണ്ടും ഫ​ണ്ട് അ​നു​വ​ദി​ച്ച് പ​ണി​ക​ൾ ന​ട​ത്താ​ൻ നി​യ​മ​പ്ര​കാ​രം അ​നു​മ​തി ഇ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലാ​തെ പ​ണി​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ണ​ത ജ​ല അ​ഥോ​റി​റ്റി​യി​ൽ വ്യാ​പ​ക​മാ​യ​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.