ക​​ർ​​മ​പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി മ​​ണ​​ർ​​കാ​​ട്
Monday, May 10, 2021 12:01 AM IST
മ​​ണ​​ർ​​കാ​​ട്: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​ന് ക​​ർ​​മ​പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി മ​​ണ​​ർ​​കാ​​ട് പ​​ഞ്ചാ​​യ​​ത്ത്. കോ​​വി​​ഡ് ഹെ​​ൽ​​പ്പ് ഡെ​​സ്ക് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. പ​​ഞ്ചാ​​യ​​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ ഹോം ​​ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് അ​​ത്യാ​​വ​​ശ്യ സാ​​ധ​​ന​​ങ്ങ​​ൾ എ​​ത്തി​​ച്ചു ന​​ൽ​​കു​​വാ​​ൻ 53 അം​​ഗ സ​​ന്ന​​ദ്ധ സേ​​വ​​ക​​രെ​​യും നി​​യോ​​ഗി​​ച്ചു. ഇ​​വ​​ർ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ൽ​നി​​ന്നു തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് ന​​ൽ​​കി. ആ​​വ​​ശ്യ​​മു​​ള്ള പ​​ണം ന​​ൽ​​കി ഇ​​വ​​രു​​ടെ സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.
പ​​ണ​​മ​​ട​​ച്ചാ​​ൽ ആ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്ന വ്യാ​​പാ​​ര സ്ഥാ​​പ​ന​​ങ്ങ​​ളെ​​യും പ​​ഞ്ചാ​​യ​​ത്ത് ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. കോ​​വി​​ഡ് രോ​​ഗി​​ക​​ളെ കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​ന് അ​​ഞ്ചു വാ​​ഹ​​ന​​ങ്ങ​​ളും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.
ലോ​ക്ഡൗ​​ണ്‍ കാ​​ല​​ത്ത് പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​​ണി​​റ്റി കി​​ച്ച​ണും ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. 30 രൂ​​പ നി​ര​ക്കി​​ൽ ഉ​​ച്ച​​ഭ​​ക്ഷ​​ണം വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ച്ചു ന​​ൽ​​കും.

സ​​​​ഹാ​​​​യമെത്തിക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നം

കു​​​​റി​​​​ച്ചി: കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ർ​​​​ക്കും സ​​​​ഹാ​​​​യം എ​​​​ത്തി​​​​ക്കാ​​​​ൻ കു​​​​റി​​​​ച്ചി റ​​​​സി​​​​ഡ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഓ​​​​ണ്‍​ലൈ​​​​ൻ യോ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​വി. ജോ​​​​ർ​​​​ജ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കു​​​​റി​​​​ച്ചി, വാ​​​​ഴ​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ന​​​​ഗ​​​​ര​​​​സ​​​​ഭാ പ​​​​രി​​​​ധി​​​​ക​​​​ളി​​​​ലാ​​​​ണ് സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഫോ​​​​ണ്‍. 9446905316, 9400560484, 9496676400.