ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Thursday, June 17, 2021 10:08 PM IST
പൂ​ഞ്ഞാ​ർ: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ നി​സ്വാ​ർ​ഥ​മാ​യ സേ​വ​നം ചെയ്യുന്ന പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​ജു സെ​ബാ​സ്റ്റ്യ​നെ​യും ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും സി​പി​ഐ പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം.​ജി. ശേ​ഖ​ര​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു അ​ത്തി​യാ​ലി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ഷാ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി​മോ​ൾ ബി​ജു, അ​ഡ്വ. പി.​എ​സ്. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തീ​ക്കോ​യി: തീ​ക്കോ​യി ഗ​വ. ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​ബി​രാ​ജി​നെ​യും ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും മ​റ്റു സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും സി​പി​ഐ പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ജി. ശേ​ഖ​ര​ൻ ഉപഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ടി.​ഡി. മോ​ഹ​ന​ൻ, അ​ഡ്വ. പി.​എസ്. സു​നി​ൽ, ടി.​എ​ൻ. സ​ന്തോ​ഷ്, കെ.​എം. പ്ര​ശാ​ന്ത്, കെ.​കെ. ബാബു, കെ.​യു. ത​ങ്ക​പ്പ​ൻ, എം.​എം. മ​നാ​ഫ്, ടി.​ആ​ർ. ജി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.