യോ​ഗ​യു​ടെ ചീ​ഫ് വി​പ്പാ​യി ഡോ. ​ജ​യ​രാ​ജ്
Sunday, June 20, 2021 10:04 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഇ​പ്പോ​ൾ യോ​ഗ​യു​ടെ​യും ചീ​ഫ് വി​പ്പാ​ണ്. നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ അം​ഗ​ങ്ങ​ളെ കൃ​ത്യ​മാ​യി ഹാ​ജ​രാ​ക്കാ​നും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​നും പ്ര​തി​പ​ക്ഷ​ത്തെ നേ​രി​ടാ​നും മ​നഃ​ശ​ക്തി​യും ഊ​ർ​ജ​വും ഉ​ന്മേ​ഷ​വും ജ​യ​രാ​ജി​നു ല​ഭി​ക്കു​ന്ന​ത് നി​ത്യാ​ഭ്യാ​സ​മാ​യ യോ​ഗ​യി​ൽ നി​ന്നാ​ണ്. ക​ല​ശ​ലാ​യ ഗ്യാ​സ്ട്ര​ബി​ൾ അ​ല​ട്ടി​യ​പ്പോ​ഴാ​ണ് യോ​ഗാ​ഭ്യാ​സം ന​ട​ത്തി​യാ​ൽ ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്.

മു​ന്പ് ച​ന്പ​ക്ക​ര സി​വി​എ​ൻ ക​ള​രി​യി​ൽ​നി​ന്നും ക​ള​രി​യ​ഭ്യാ​സം പ​ഠി​ച്ചെ​ങ്കി​ലും തു​ട​രാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​യ​ൽ​വാ​സി​യാ​യ ക​യ്യാ​ല​പ്പ​റ​ന്പി​ൽ ഷാ​നീ​സ് വ​ർ​ഗീ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് യോ​ഗ പ​രി​ശീ​ലി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി യോ​ഗാ​ഭ്യാ​സം ഈ ​ജ​ന​പ്ര​തി​നി​ധി മു​ട​ക്കി​യി​ട്ടി​ല്ല. പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ 6.30 വ​രെ ര​ണ്ടു വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യി യോ​ഗ​യി​ലെ 28 ഇ​ന​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. നി​യ​മ​സ​ഭാ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് അ​ൽ​പം നേ​ര​ത്തെ ഉ​ണ​രും. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി​യി​ലാ​ണ് യോ​ഗ ചെ​യ്യു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും ക്ഷീ​ണ​മൊ​ന്നു​മി​ല്ലാ​തെ ഓ​ടി​ന​ട​ക്കാ​ൻ സാ​ധി​ച്ച​തും യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തു മൂ​ല​മാ​ണെ​ന്ന് ജ​യ​രാ​ജ് പ​റ​യു​ന്നു. ത​നി​ക്ക് ആ​രോ​ടും ദേ​ഷ്യ​പ്പെ​ടാ​തെ പെ​രു​മാ​റാ​ൻ സാ​ധി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലും യോ​ഗ​യു​ടെ സ്വാ​ധീ​ന​മാ​ണു​ള്ള​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് യോ​ഗ.

സ്ഥി​ര​മാ​യി യോ​ഗാ​ഭ്യാ​സം ചെ​യ്താ​ൽ ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കും. ശ്വാ​സ​ഗ​തി​യെ നി​യ​ന്ത്രി​ക്കു​ന്ന പ്രാ​ണാ​യാ​മം അ​ട​ക്കം ഏ​വ​രും പ​രി​ശീ​ലി​ക്ക​ണം. അ​ത് ഒ​രു ഗു​രു​മു​ഖ​ത്തു​നി​ന്നും ആ​കു​ന്ന​താ​ണ് ഉ​ത്ത​മം. കു​ട്ടി​ക​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം യോ​ഗ​യും അ​ഭ്യ​സി​ക്ക​ണം. ക​ളി​ക്ക​ള​ങ്ങ​ളി​ൽ പോ​കാ​ൻ സാ​ധി​ക്കാ​തെ വീ​ട്ടി​ൽ​ത​ന്നെ ഇ​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ബു​ദ്ധി​വി​കാ​സ​ത്തി​നും ശാ​രീ​രി​ക ക്ഷ​മ​ത​യ്ക്കും യോ​ഗ ന​ല്ല​താ​ണ​ന്നും ചീ​ഫ് വി​പ്പ് കൂ​ട്ടി​ച്ചേ​ർ​ത്തു.