വാ​ക്സി​നേ​ഷ​ൻ നി​ല​ച്ചു
Tuesday, July 6, 2021 12:00 AM IST
കോ​​ട്ട​​യം: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ വാ​​ക്സി​​നേ​​ഷ​​ൻ പൂ​​ർ​​ണ​​മാ​​യി നി​​ല​​ച്ചു. കോ​​വാ​​ക്സി​​നും കോ​​വി​​ഷീ​​ൽ​​ഡും ഒ​​രു തു​​ള്ളി​​പോ​​ലും സ്റ്റോ​​ക്കി​​ല്ല. നാ​​ളെ വാ​​ക്സി​​ൻ പു​​തി​​യ സ്റ്റോ​​ക്ക് എ​​ത്തു​​മെ​​ന്നാ​​ണ് സൂ​​ച​​ന. 19-ാം തീ​​യ​​തി​​വ​​രെ വാ​​ക്സി​​നേ​​ഷ​​നു​​ള്ള മു​​ൻ​​കൂ​​ർ ബു​​ക്കിം​​ഗ് പൂ​​ർ​​ത്തി​​യാ​​യെ​​ങ്കി​​ലും ഇ​​വ​​ർ​​ക്കു​​ള്ള കു​​ത്തി​​വ​​യ്പ് ആ​​ഴ്ച​​ക​​ൾ വൈ​​കി​​യേ​​ക്കാം.

പു​തി​യ​പ്ര​വേ​ശ​നം:
പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വൈ​കു​ന്നു

കോ​​ട്ട​​യം: സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ ഇ​​ക്കൊ​​ല്ലം പ്ര​​വേ​​ശ​​നം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം വൈ​​കു​​ന്നു. വി​​വി​​ധ ക്ലാ​​സു​​ക​​ളി​​ലാ​​യി അ​​ര​​ല​​ക്ഷം പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് ആ​​വ​​ശ്യ​​മു​​ള്ള​​ത്. മേ​​യ് മാ​​സ​​ത്തി​​നു​​ശേ​​ഷം 17,000 കു​​ട്ടി​​ക​​ളാ​​ണ് സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലേ​​ക്ക് ഇ​​ക്കൊ​​ല്ലം പ്ര​​വേ​​ശ​​നം നേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്.
ഇ​​വ​​ർ​​ക്കു വേ​​ണ്ട പു​​സ്ത​​ക​​ങ്ങ​​ൾ​​ക്കു വൈ​​കി ഓ​​ർ​​ഡ​​ർ ന​​ൽ​​കി​​യ​​തി​​നാ​​ൽ ര​​ണ്ടാ​​മ​​തും അ​​ച്ച​​ടി​​ക്കേ​​ണ്ടി​​വ​​ന്നു. ഡി​​ഡി ത​​ല​​ത്തി​​ൽ പു​​സ്ത​​ക​​ങ്ങ​​ൾ എ​​ത്തി​​ച്ച് ഡി​​ഇ​​ഒ​​മാ​​ർ മു​​ഖേ​​ന സ്കൂ​​ൾ സൊ​​സൈ​​റ്റി​​ക​​ളി​​ൽ ന​​ൽ​​കാ​​നാ​​ണു തീ​​രു​​മാ​​നം. കോ​​വി​​ഡ് പ​​രി​​മി​​തി മൂ​​ലം അ​​ച്ച​​ടി വൈ​​കു​​ന്ന​​താ​​യി വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പ് വ്യ​​ക്ത​​മാ​​ക്കി.