കു​ട്ട​നാ​ട്ടി​ൽ ജ​​ലമ​​ലി​​നീ​​ക​​ര​​ണവും പോ​​ള​​ശ​​ല്യവും രൂക്ഷമാകുന്നു
Saturday, September 25, 2021 12:39 AM IST
കു​​മ​​ര​​കം: കു​​ട്ട​​നാ​​ട്ടി​​ലെ​​യും അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​ലെ​​യും ജ​​ല ​മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നും പോ​​ള​​ശ​​ല്യ​​ത്തി​​നും പ്ര​​ധാ​​ന കാ​​ര​​ണം കൃ​​ഷി വ​​കു​​പ്പ് കാ​​ർ​​ഷി​​ക ക​​ല​​ണ്ട​​ർ കൃ​​ത്യ​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കാ​​ത്ത​​തെ​​ന്ന്. പു​​ഞ്ച​കൃ​​ഷി ഇ​​റ​​ക്കു​​ന്ന​​തി​​ലും കൊ​​യ്യു​​ന്ന​​തി​​ലും ഉ​​ണ്ടാ​​കു​​ന്ന കാ​​ല​​താ​​മ​​സം മൂ​ലം ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് തു​​റ​​ക്കാ​​ൻ വൈ​​കു​​ന്ന​​താ​​ണു കു​​ട്ട​​നാ​​ടി​​നെ മ​​ലി​​ന​​മാ​​ക്കു​​ന്ന​​ത്.
ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മാ​​ർ​​ച്ച് 15നു ​​തു​​റ​​ക്കേ​​ണ്ടി​​യി​​രു​​ന്ന ഷ​​ട്ട​​ർ ര​​ണ്ടു മാ​​സ​​ങ്ങ​​ൾ പി​​ന്നി​​ട്ടു മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ സ​​മ​​ര​രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ​​യാ​​ണു തു​​റ​​ന്ന​​ത്. ത​​ത്​​ഫ​​ല​​മാ​​യി വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലും സ​​മീ​​പ ജ​​ല​​പാ​​ത​​ക​​ളി​​ലും ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി​​യി​​ല്ല. ഇ​​തോ​​ടെ കാ​​യ​​ലി​​ൽ അ​​ങ്ങി​​ങ്ങാ​​യി​​ക്കി​​ട​​ന്ന ആ​​ഫ്രി​​ക്ക​​ൻ പാ​​യ​​ലും ജ​​ർ​​മ​​ൻ പോ​​ള​​യും വ​​ള​​ർ​​ന്നു കാ​​യ​​ൽ തി​​ങ്ങി നി​​റ​​ഞ്ഞു. കാ​​യ​​ലി​​ൽ​വ​​ന്നു പ​​തി​​ക്കു​​ന്ന തോ​​ടു​​ക​​ളെ​​ല്ലാം മാ​​ലി​​ന്യ വാ​​ഹി​​നി​​ക​​ളാ​​യി മാ​​റി. ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി ന​​ശി​​ച്ചു പോ​​കേ​​ണ്ട ജ​​ല സ​സ്യ​​ങ്ങ​​ൾ വ​​ള​​ർ​​ന്ന് തി​​ങ്ങി നീ​​രോ​​ഴു​​ക്കി​​ല്ലാ​​തെ ജ​​ലം മ​​ലി​​ന​​മാ​​യി. മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ത്താ​​ഴം മു​​ട്ടി​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലേ​​ക്ക് വേ​​ന്പ​​നാ​​ട്ടു കാ​​യ​​ൽ മാ​​റി. ക​​രി​​മീ​​ൻ, കൊ​​ഞ്ച്, മു​​ര​​ശ് തു​​ട​​ങ്ങി​​യ മ​​ത്സ്യ സ​​ന്പ​​ത്തു​​ക​​ൾ കി​​ട്ടാ​​ക്ക​​നി​​യായി. തോ​​ട്ടി​​ലും കാ​​യ​​ലി​​ലും പോ​​ള തി​​ങ്ങി നി​​റ​​ഞ്ഞ​​തോ​​ടെ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് കാ​​യ​​ലി​​ലെ​​ത്താ​​നും മ​​ട​​ങ്ങാ​​നുമാകാ​​ത്ത അ​​വ​​സ്ഥ സം​​ജാ​​ത​​മാ​​യി. യാ​​ത്രാ​​ബോ​​ട്ടു​​ക​​ൾ​​ക്കും ഹൗ​​സ് ന്പോ​​ട്ടു​​ക​​ൾ​​ക്കും കാ​​യ​​ൽ യാ​​ത്ര ദു​​രി​​ത​​യാ​​ത്ര​​യാ​​യി. ഇ​​തി​​നെ​​ല്ലാം കാ​​ര​​ണം ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് യ​​ഥാ​​സ​​മ​​യം അ​​ട​​യ്ക്കാ​​ത്ത​​തും തു​​റ​​ക്കാ​​ത്ത​​തു​​മാ​​ണ്.
ഈ ​​വ​​ർ​​ഷം എ​​ങ്കി​​ലും ന​​വം​​ബ​​ർ 15ന് ​​മു​​ന്പ് പു​​ഞ്ച​കൃ​​ഷി​​യു​​ടെ വി​​ത പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ കൃ​​ഷി വ​​കു​​പ്പ് ക​​ർ​​ഷ​​ക​​ർ​​ക്കും കൃ​​ഷി ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കും നി​​ർ​​ദേ​ശം ന​​ൽ​​ക​​ണം. പ​​ര​​മാ​​വ​​ധി 120 ദി​​വ​​സം കൊ​​ണ്ട് കൊ​​യ്ത്ത് പൂ​​ർ​​ത്തി​​യാ​​ക്കാ​​നും മാ​​ർ​​ച്ച് 15നു ​​ത​​ന്നെ ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് ഷ​​ട്ട​​റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും തു​​റ​​ക്കാ​​നും കൃ​​ഷി വ​​കു​​പ്പ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച് കു​​ട്ട​​നാ​​ടി​​നെ നാ​​ശ​​ക്ക​​യ​​ത്തി​​ൽ​നി​​ന്നും ര​​ക്ഷി​​ക്ക​​ണ​മെ​ന്നു​മാ​​ണ് ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യം.