ബോ​​ട്ട് ജെ​​ട്ടി റോ​​ഡി​​ന്‍റെ പ്ര​​താ​​പം നി​​ല​​യ്ക്കു​​മോ ?
Sunday, September 26, 2021 8:40 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തോ​​ടെ കോ​​ട്ട​​യം ബോ​​ട്ട് ജെ​​ട്ടി റോ​​ഡി​​ലെ സ്പെ​​യ​​ർ​​പാ​​ർ​​ട്സ് ക​​ട​​ക​​ളു​​ടെ പ്ര​​സ​​ക്തി ന​​ഷ്ട​​പ്പെ​​ടു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് ഉ​​ട​​മ​​ക​​ൾ.

ബോ​​ട്ട് ജെ​​ട്ടി റോ​​ഡി​​ന്‍റെ ര​​ണ്ടു വ​​ശ​​വു​​മു​​ള്ള, പ​​ഴ​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സ്പെ​​യ​​ർ​​പാ​​ർ​​ട്സ് ക​​ട​​ക​​ൾ ജി​​ല്ല​​യി​​ലാ​​കെ പ്ര​​ശ​​സ്ത​​മാ​​ണ്. 100 വ​​ർ​​ഷ​​ങ്ങ​​ൾ മു​​ന്പ് നി​​ർ​​മി​​ക്ക​​പ്പെ​​ട്ട​​തും ഇ​​പ്പോ​​ൾ നി​​ല​​വി​​ലി​​ല്ലാ​​ത്ത​​തു​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പാ​​ർ​​ട്സു​​ക​​ൾ​​പോ​​ലും ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്.

അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ദ്ദാ​​ക്കി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ആ​​ക്രി​​വി​​ല​​യ്ക്കു വാ​​ങ്ങി പൊ​​ളി​​ച്ച് യ​​ന്ത്രം അ​​ട​​ക്ക​​മു​​ള്ള ഭാ​​ഗ​​ങ്ങ​​ൾ വേ​​ർ​​തി​​രി​​ച്ചാ​​ണ് വി​​ൽ​​പ​​ന. പ​​കു​​തി​​യി​​ൽ താ​​ഴെ വി​​ല​​യ്ക്ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ല​​ഭി​​ക്കും.

ഇ​​പ്പോ​​ഴു​​ള്ള പ​​ല മോ​​ഡ​​ലു​​ക​​ളു​​ടെ​​യും പ​​ഴ​​യ യ​​ന്ത്ര​​ഭാ​​ഗ​​ങ്ങ​​ൾ പി​​ൽ​​ക്കാ​​ല​​ത്ത് ഇ​​റ​​ങ്ങി​​യ​​വ​​യെ​​ക്കാ​​ൾ ഈ​​ടു നി​​ൽ​​ക്കു​​ന്ന​​തും ഗു​​ണ​​മേ​​ന്മ​​യു​​ള്ള​​തു​​മാ​​ണെ​​ന്ന് 25 വ​​ർ​​ഷ​​മാ​​യി ഈ ​​മാ​​ർ​​ക്ക​​റ്റി​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തു​​ന്ന സ​​ന്തോ​​ഷ് വ​​ർ​​ഗീ​​സ് പ​​റ​​യു​​ന്നു.

20 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ പൊ​​ളി​​ച്ച് നീ​​ക്ക​​ണ​​മെ​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നാ​​ൽ സ്പെ​​യ​​ർ​​പാ​​ർട്സ് വ്യാ​​പാ​​ര​​ത്തെ കാ​​ര്യ​​മാ​​യി ബാ​​ധി​​ക്കും. ഇ​​പ്പോ​​ൾ പ​​ല​​രു​​ടെ​​യും ക​​ട​​ക​​ളി​​ലു​​ള്ള വാ​​ഹ​​ന പാ​​ർ​​ട്സു​​ക​​ളി​​ൽ ന​​ല്ലൊ​​രു ഭാ​​ഗ​​വും 20 വ​​ർ​​ഷ​​ത്തി​​നു മു​​ക​​ളി​​ൽ പ​​ഴ​​ക്ക​​മു​​ള്ള​​വ​​യാ​​ണ്.

ആ​​ഗോ​​ള താ​​പ​​ന​​വും അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണ​​വും ത​​ട​​യാ​​നാ​​ണ് പെ​​ട്രോ​​ളി​​നും ഡീ​​സ​​ലി​​നും പ​​ക​​രം പ്ര​​കൃ​​തി വാ​​ത​​കം ഇ​​ന്ധ​​ന​​മാ​​യി​​ട്ടു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് പ്ര​​ചാ​​രം ന​​ൽ​​കു​​ന്ന​​ത്. വ​​രും കാ​​ല​​ങ്ങ​​ളി​​ൽ വാ​​ത​​ക​​ത്തി​​ൽ നി​​ന്നും വൈ​​ദ്യു​​തി​​യി​​ലേ​​ക്ക് മാ​​റു​​ക​​യും ചെ​​യ്യും.

ഒ​​രു കാ​​ല​​ത്ത് ജി​​ല്ല​​യു​​ടെ പ​​ല ഭാ​​ഗ​​ത്തു​​നി​​ന്നും ഇ​​ത​​ര ജി​​ല്ല​​ക​​ളി​​ൽ നി​​ന്നും വാ​​ഹ​​ന ഉ​​ട​​മ​​ക​​ൾ സ്പെ​​യ​​ർ പാ​​ർ​​ട്സു​​ക​​ൾ​​ക്കാ​​യി ഇ​​വി​​ടെ എ​​ത്തി​​യി​​രു​​ന്നു. നോ​​ട്ട് നി​​രോ​​ധ​​നം മു​​ത​​ൽ ക​​ച്ച​​വ​​ട​​ത്തി​​ൽ കാ​​ര്യ​​മാ​​യ കു​​റ​​വ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​താ​​യി വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു. ലോ​​ക്ഡൗ​​ണി​​ൽ ക​​ച്ച​​വ​​ടം പി​​ന്നെ​​യും ഇ​​ടി​​ഞ്ഞു.

പ​​ല ക​​ച്ച​​വ​​ട​​ക്കാ​​രും അ​​വ​​രു​​ടെ പി​​താ​​ക്ക​​ന്മാ​​രി​​ൽ നി​​ന്നും കൈ​​മാ​​റി​​ക്കി​​ട്ടി​​യ വ്യാ​​പാ​​രം മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കു​​ക​​യാ​​ണ്. പ​​ഴ​​യ ബോ​​ട്ട് ജെ​​ട്ടി റോ​​ഡി​​ൽ അ​​ന്പ​​തോ​​ളം ക​​ട​​ക​​ളാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്.
ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ, കാ​​ർ, ബ​​സ്, ലോ​​റി, ജീ​​പ്പ് തു​​ങ്ങി​​യ​​വ​​യു​​ടെ പാ​​ർ​​ട്സു​​ക​​ൾ​​ക്കെ​​ല്ലാം പ്ര​​ത്യേ​​കം ക​​ട​​ക​​ളാ​​ണ്, എ​​ൻ​​ജി​​ൻ മു​​ത​​ൽ ഓ​​രോ ഭാ​​ഗ​​ത്തി​​നും സ്പെ​​ഷ​​ലി​​സ്റ്റ് വി​​ൽ​​പ​​ന​​ക്കാ​​രു​​മു​​ണ്ട്.