കു​​​​ടി​​​​വെ​​​​ള്ള പൈ​​​​പ്പ്‌ ലൈ​​​​ൻ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​ർ ന​​​​ശി​​​​പ്പി​​​​ച്ചു
Wednesday, October 20, 2021 12:58 AM IST
മീ​​​​ന​​​​ടം: പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കു​​​​ടി​​​​വെ​​​​ള്ള പൈ​​​​പ്പ്‌ ലൈ​​​​ൻ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​ർ ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യി പ​​​​രാ​​​​തി. മീ​​​​ന​​​​ടം എ​​​​ട്ടാം വാ​​​​ർ​​​​ഡി​​​​ൽ കു​​​​ടി​​​​വെ​​​​ള്ളം എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന പൊ​​​​ത്ത​​​​ൻ​​​​പു​​​​റം ജ​​​​ല​​​​നി​​​​ധി​​​​യു​​​​ടെ പൈ​​​​പ്പ് ലൈ​​​​നാ​​​​ണു സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​ർ ന​​​​ശി​​​​പ്പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ൽ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​ർ ന​​​​ശി​​​​പ്പി​​​​ച്ച പൈ​​​​പ്പ് ലൈ​​​​ൻ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ന്നാ​​​​ക്കി കു​​​​ടി​​​​വെ​​​​ള്ള വി​​​​ത​​​​ര​​​​ണം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്ത് ജ​​​​ല​​​​നി​​​​ധി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. കു​​​​ടി​​​​വെ​​​​ള്ളം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന പൈ​​​​പ്പ് പൊ​​​​ട്ടി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​ണ്. ഇ​​​​തോ​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്തെ കു​​​​ടി​​​​വെ​​​​ള്ള വി​​​​ത​​​​ര​​​​ണം മു​​​​ട​​​​ങ്ങി.