പൂ​ഞ്ഞാ​ർ പ്ര​ള​യന​ഷ്ടം: എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി​യു​ടെ ഉ​റ​പ്പ്
Wednesday, October 27, 2021 9:57 PM IST
മു​ണ്ട​ക്ക​യം: പ്ര​ള​യ​ദു​ര​ന്ത​ത്തി​ല്‍ വീ​ടും സ്ഥ​ല​വും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​മാ​യ​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കു​മെ​ന്നും വി​വി​ധ രേ​ഖ​ക​ളും പ്ര​മാ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് പ​ക​രം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ഉ​റ​പ്പു​ന​ല്‍​കി. പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ്ര​കൃ​തി ദു​ര​ന്ത​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​ത് പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ്. കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം 14 പേ​ര്‍ ദു​ര​ന്ത​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞു. ഇ​രു​നൂ​റി​ല​ധി​കം ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍ സം​ഭ​വി​ച്ചു. 313 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 748 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. അ​റു​നൂ​റി​ല​ധി​കം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു. ഒ​ന്പ​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ല​ങ്ങ​ളും 42 പ​ഞ്ചാ​യ​ത്ത് പാ​ല​ങ്ങ​ളും പ്ര​ള​യ​ത്തി​ല്‍ ഒ​ലി​ച്ചു​പോ​കു​ക​യോ കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യോ ചെ​യ്തു. 39 പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളും അ​ന​വ​ധി പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും താ​റു​മാ​റാ​യി. 214 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ ആ​ടു​മാ​ടു​ക​ളും കോ​ഴി​ക​ളും മ​റ്റ് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. വൈ​ദ്യു​തി ബ​ന്ധ​വും ജ​ല​വി​ത​ര​ണ സം​വി​ധാ​ന​വും ത​ക​രാ​റി​ലാ​യി. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി പു​ന​രു​ദ്ധ​രി​ച്ച് സാ​ധാ​ര​ണ​നി​ല പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ഷ്ടം സം​ഭ​വി​ച്ച മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.