ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജി​​നു റാ​​ങ്ക് തി​​ള​​ക്കം
Sunday, May 22, 2022 1:16 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി യു​​ടെ 2022ലെ ​​എം​​സി​​എ കോ​​ഴ്സി​​ൽ ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി. റെ​ഗു​​ല​​ർ ബാ​​ച്ചി​​ൽ ഗ്രീ​​ഷ്മ എം., ​​ലാ​​റ്റ​​റ​​ൽ ബാ​​ച്ചി​​ൽ ലെ​​സ്‌​ലി മാ​​ത്യു എ​​ന്നി​​വ​​ർ ഒ​​ന്നാം റാ​​ങ്കു​​ക​​ളും റ​​ഗു​​ല​​ർ ബാ​​ച്ചി​​ലെ ദി​​വ്യ മോ​​ഹ​​ൻ ര​​ണ്ടാം റാ​​ങ്കും നീ​​നു ജോ​​സ​​ഫ് മൂ​​ന്നാം റാ​​ങ്കും ക​​ര​​സ്ഥ​​മാ​​ക്കി.

ഇ​​വ​​രെ കൂ​​ടാ​​തെ അ​​ഞ്ചു മു​​ത​​ൽ ഒ​​ന്പ​​തു വ​​രെ റാ​​ങ്ക് പൊ​​സി​​ഷ​​നു​​ക​​ളും ഈ ​​കോ​​ള​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി. റാ​​ങ്ക് ജേ​​താ​​ക്ക​​ളെ ക്രി​​സ്തു​​ജ്യോ​​തി ഗ്രൂ​പ്പ് മാ​​നേ​​ജ​​ർ ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ സി​​എം​​ഐ, പ്രി​​ൻ​​സി​​പ്പ​​ൽ ഫാ.​ ​ജോ​​ഷി ചീ​​രാം​​കു​​ഴി സി​​എം​​ഐ എ​​ന്നി​​വ​​ർ അ​​നു​​മോ​​ദി​​ച്ചു.