കോട്ടയം പ​നി​ക്കി​ട​ക്ക​യി​ൽ
Thursday, June 23, 2022 11:55 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ പ​​നി​​ബാ​​ധി​​ത​​രേ​​റു​​ന്നു. ഒ​​രു ദി​​വ​​സം ജി​​ല്ല​​യി​​ൽ 700 മു​​ത​​ൽ 800 വ​​രെ​​യാ​​ളു​​ക​​ൾ പ​​നി ബാ​​ധി​​ത​​രാ​​കു​​ന്നു​​ണ്ട്. സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​ക​​ളും സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളും പ​​നി​​ബാ​​ധി​​ത​​രാ​​ൽ നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ലും പ​​നി ബാ​​ധി​​ച്ച് എ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ഉ​​യ​​ർ​​ന്നു​​ത​​ന്നെ​​യാ​​ണ്. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം മൂ​​ല​​മാ​​ണ് പ​​നി വ്യാ​​പ​​ക​​മാ​​കു​​ന്ന​​തെ​​ന്നാ​​ണ് ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​യു​​ന്ന​​ത്. വൈ​​റ​​ൽ പ​​നി ബാ​​ധി​​ത​​രാ​​ണേ​​റെ​​യും.

ജ​​ല​​ദോ​​ഷം, ശ​​ക്ത​​മാ​​യ ചു​​മ എ​​ന്നി​​വ​​യോ​​ടു കൂ​​ടി​​യു​​ള്ള പ​​നി​​യാ​​ണ് ഭൂ​​രി​​ഭാ​​ഗം പേ​​ർ​​ക്കും. പ​​നി മാ​​റി​​യാ​​ലും പ​​ല​​ർ​​ക്കും ചു​​മ​​യും ക്ഷീ​​ണ​​വും വി​​ട്ടു​​മാ​​റു​​ന്നി​​ല്ല. ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ വീ​​ണ്ടും ചി​​കി​​ത്സ തേ​​ടി​​യെ​​ത്തു​​ന്നു​​ണ്ട്. കു​​ട്ടി​​ക​​ളി​​ൽ പ​​നി​​ക്കൊ​​പ്പം വ​​യ​​റി​​ള​​ക്ക​​വു​​മു​​ണ്ട്. ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കു​​ട്ടി​​ക​​ളി​​ൽ ത​​ക്കാ​​ളി​​പ്പ​​നി​​യും വ്യാ​​പ​​ക​​മാ​​ണ്.

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ വൈ​​റ​​ൽ​​പ്പ​​നി

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ വൈ​​റ​​ൽ​​പ്പ​​നി ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ്. ദി​​നം​​പ്ര​​തി ഇ​​രു​​നൂ​​റി​​നും മു​​ന്നൂ​​റി​​നും ഇ​​ട​​യി​​ൽ വൈ​​റ​​ൽ​​പ്പ​​നി ബാ​​ധി​​ത​​ർ ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തു​​ന്ന​​താ​​യാ​​ണ് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. ആ​​ശു​​പ​​ത്രി​​യി​​ൽ ല​​ഭ്യ​​മ​​ല്ലാ​​ത്ത മ​​രു​​ന്നു​​ക​​ൾ ലോ​​ക്ക​​ൽ പ​​ർ​​ച്ചേ​​സ് ന​​ട​​ത്താ​​ൻ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ലും വൈ​​റ​​ൽ​​പ്പ​​നി​​യു​​ടെ തോ​​ത് ക​​റ​​യാ​​തെ തു​​ട​​രു​​ക​​യാ​​ണ്. പ​​രി​​ശോ​​ധ​​ന​​ക​​ളി​​ല്ലാ​​ത്ത​​തു​​മൂ​​ലം കോ​​വി​​ഡ് ആ​​ണോ വൈ​​റ​​ൽ പ​​നി​​യാ​​ണോ എ​​ന്ന​​തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ലെ​​ന്നും ഡോ​​ക്ട​​ർ​​മാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റു​​ക​​ളി​​ലും അ​​ത്യാ​​വ​​ശ്യ മ​​രു​​ന്നു​​ക​​ളു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വ് രോ​​ഗി​​ക​​ൾ​​ക്ക് ബു​​ദ്ധി​​മു​​ട്ട് സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്.

പ​​നി ക്ലി​​നി​​ക്കു​​ക​​ൾ

പ​​നി ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ച​​തോ​​ടെ ജി​​ല്ല​​യി​​ലെ എ​​ല്ലാ താ​​ലൂ​​ക്ക്, ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും ജി​​ല്ലാ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും പ​​നി ക്ലി​​നി​​ക്കു​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ​​നി ക്ലി​​നി​​ക്കി​​ലെ നീ​​ണ്ട ക്യൂ ​​രോ​​ഗി​​ക​​ളെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്നു​​ണ്ട്. പ​​നി ക്ലി​​നി​​ക്കി​​ൽ കൂ​​ടു​​ത​​ൽ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.

ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ ഡോ​​ക്ട​​ർ​​മാ​​രി​​ല്ല

ഈ​​രാ​​റ്റു​​പേ​​ട്ട: മ​​ഴ​​ക്കാ​​ല​​മെ​​ത്തി, പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ൾ ത​​ല​​പൊ​​ക്കി​​ത്തു​​ട​​ങ്ങു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ൽ മ​​തി​​യാ​​യ ഡോ​​ക്ട​​ർ​​മാ​​രി​​ല്ലാ​​ത്ത​​ത് ആ​​ശ​​ങ്ക​​യ്ക്കി​​ട​​യാ​​ക്കു​​ന്നു. ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ലെ നൂ​​റു​​ക​​ണ​​ക്കി​​ന്ന് രോ​​ഗി​​ക​​ൾ ആ​​ശ്ര​​യി​​ക്കു​​ന്ന ആ​​ശു​​പ​​ത്രി​​യാ​​ണി​​ത്. ഈ ​​ആ​​ശു​​പ​​ത്രി​​യി​​ൽ ഉ​​ച്ച​​യ്ക്ക് ശേ​​ഷം ഒ​​പി നി​​ർ​​ത്തി​​യ​​തി​​നാ​​ൽ രോ​​ഗി​​ക​​ൾ ക​​ഷ്ട​​പ്പെ​​ടു​​ക​​യാ​​ണ്.

ഡോ​​ക്ട​​റെ കാ​​ണാ​​ൻ രാ​​വി​​ലെ എ​​ട്ടി​​ന് ഒ​​പി ടി​​ക്ക​​റ്റെ​​ടു​​ത്താ​​ൽ പോ​​ലും ഒ​​രു മ​​ണി​​ക്ക് മു​​ന്പ് കാ​​ണാ​​ൻ പ​​റ്റാ​​തെ രോ​​ഗി​​ക​​ൾ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളെ ആ​​ശ്ര​​യി​​ക്കേ​​ണ്ടി വ​​രു​​ന്നു.

വൈ​​റ​​ൽ​​പ​​നി​​യും ഡെ​​ങ്കി​​പ്പ​​നി​​യും മ​​റ്റ് അ​​നു​​ബ​​ന്ധ രോ​​ഗ​​ങ്ങ​​ളും മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ൽ വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്നു. ജ​​ല​​ജ​​ന്യ​​രോ​​ഗ​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ കോ​​വി​​ഡ് തി​​രി​​ച്ച് വ​​രു​​ന്നെ​​ന്ന വാ​​ർ​​ത്ത​​ക​​ളും ജ​​ന​​ങ്ങ​​ളെ പേ​​ടി​​പ്പെ​​ടു​​ത്തു​​ന്പോ​​ൾ കൂ​​ടു​​ത​​ൽ ഡോ​​ക്ട​​ർ​​മാ​​രെ നി​​യ​​മി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്.

പ​​നി നി​​യ​​ന്ത്ര​​ണ വി​​ധേ​​യ​​മാ​​കു​​ന്ന​​തു​​വ​​രെ കൂ​​ടു​​ത​​ൽ ഡോ​​ക്ട​​ർ​​മാ​​രെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്നും ഉ​​ച്ച​​യ്ക്ക് ശേ​​ഷ​​മു​​ള്ള ഒ​​പി പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.