സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ൾ​​ക്ക് ധ​​ന​​സ​​ഹാ​​യം
Thursday, June 23, 2022 11:57 PM IST
കോ​​ട്ട​​യം: പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ക്കാ​​ർ അം​​ഗ​​ങ്ങ​​ളാ​​യ സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ൾ​​ക്കും വ​​നി​​താ സ്വാ​​ശ്ര​​യ​​സം​​ഘ​​ങ്ങ​​ൾ​​ക്കും സ്വ​​യം​​തൊ​​ഴി​​ൽ സം​​രം​​ഭ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന്‍ ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ന്നു. പ​​ത്തോ അ​​തി​​ല​​ധി​​ക​​മോ പ​​ട്ടി​​ക​​ജാ​​തി സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ൾ ചേ​​ർ​​ന്ന് രൂ​​പീ​​ക​​രി​​ക്കു​​ന്ന സ്വ​​യം​​സ​​ഹാ​​യ സം​​ഘ​​ങ്ങ​​ൾ​​ക്കും 80 ശ​​ത​​മാ​​ന​​മോ അ​​തി​​നു മു​​ക​​ളി​​ലോ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ക്കാ​​ർ അം​​ഗ​​ങ്ങ​​ളാ​​യി​​ട്ടു​​ള്ള വ​​നി​​താ സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ൾ​​ക്കു​​മാ​​ണ് അ​​വ​​സ​​രം. പ​​ര​​മാ​​വ​​ധി 15 ല​​ക്ഷം രൂ​​പ വ​​രെ മു​​ത​​ൽ​​മു​​ട​​ക്കു​​ള്ള പ്രോ​​ജ​​ക്ടു​​ക​​ളാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ക. 0481 2562503.