സ്കൂ​​ൾ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​ണം
Tuesday, July 26, 2022 11:45 PM IST
പെ​​രു​​വ: കാ​​രി​​ക്കോ​​ട് സ​​ര​​സ്വ​​തി വി​​ദ്യാ​​മ​​ന്ദി​​ർ സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ കു​​ട്ടി​​ക​​ൾ നി​​ർ​​മി​​ച്ച ഇ​​ല​ക്‌​ട്രോ​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ത്തി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ്കൂ​​ൾ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങ് വെ​​ള്ളൂ​​ർ എ​​സ്ഐ ശ​​ര​​ണ്യ എ​​സ്. ദേ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പ്രി​​ൻ​​സി​​പ്പ​​ൽ ആ​​ർ.​ ര​​ഞ്ജി​​ത്ത് കു​​ട്ടി​​ക​​ൾ​​ക്കു സ​​ത്യ​​പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സ്കൂ​​ൾ​ മാ​​നേ​​ജ​​ർ കെ.​​ടി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​ ഹ​​രി​​ശ​​ർ​​മ, പി.​​വി. സു​​ജ, കെ.​ ​സ​​ജി​​നി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.