എം​എ​ൽ​എ​യെ അ​പ​മാ​നി​ക്കാ​നു​ള്ള നീ​ക്കം അ​പ​ഹാ​സ്യം: മ​ഞ്ഞ​ക്ക​ട​ന്പി​ൽ
Thursday, August 18, 2022 10:41 PM IST
പാ​ലാ: മാ​ണി സി. ​കാ​പ്പ​ൻ എം എൽഎയെ അ​പ​മാ​നി​ച്ചു പ​യ​പ്പാ​റി​ൽ ന​ട​ന്ന ക​രൂ​ർ പ​ഞ്ചാ​യ​ത്ത് വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര ഉ​ദ്ഘാ​ട​നം അ​പ​ഹാ​സ്യ​മെ​ന്ന് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ ആ​രോ​പി​ച്ചു.​
സ്ഥ​ല​ത്തില്ലാ​ത്ത കോ​ട്ട​യം എം​പി​യെ പാ​ർ​ക്ക് ഉ​ദ്ഘാ​ട​ക​നാ​ക്കു​ക​യും ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ അ​ർ​ഹ​ത​യു​ള്ള എം​എ​ൽ​എ​യെ ഇ​ല്ലാ​ത്ത റ​സ്റ്റോ​റ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി ക്ഷ​ണി​ച്ച് അ​പ​മാ​നി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​ണ്‍​ഗ്ര​സ്
പ​ദ​യാ​ത്ര ന​ട​ത്തി

രാ​മ​പു​രം: സ്വാ​ത​ന്ത്ര്യസ​മ​ര കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ​യും സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ​യും ഒ​റ്റു​കൊ​ടു​ത്ത​വ​ർ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​നെ ദേ​ശ​സ്നേ​ഹം പ​ഠി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഡ്വ. ബി​ജു പു​ന്ന​ത്താ​നം ന​യി​ച്ച പ​ദ​യാ​ത്ര​​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ ​വ​ർ​ക്കി, ഫി​ലിപ്പ് ജോ​സ​ഫ്, തോ​മ​സ് ക​ല്ലാ​ട​ൻ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.