സത്യാഗ്രഹസമരം നടത്തി
Sunday, October 2, 2022 11:27 PM IST
­പെ​രു​വ: കേ​ര​ള​ത്തി​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് (എ​യിം​സ്) വെ​ള്ളൂ​രി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി​യു​ടെ കോ-​ഒാ​ര്‍ഡി​നേ​റ്റ​ര്‍ രാ​ജു തെ​ക്കേ​ക്കാ​ല സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​യിം​സി​നാ​യി സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ​തു​വ​രെ​യും നി​ര്‍ദേ​ശി​ക്ക​പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​മാ​ണ് വെ​ള​ളൂ​രി​ല്‍ കെ​പി​പി​എ​ല്‍ സ്ഥാ​പി​ച്ച ശേ​ഷ​മു​ള്ള സ്ഥ​ലം. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത കെ​പി​പി​എ​ല്ലി​ലെ 800 ഏ​ക്ക​റി​ല്‍ നി​ന്നും 200 ഏ​ക്ക​ര്‍ എ​യിം​സി​നാ​യി വി​ട്ടു ന​ല്‍കി​യാ​ല്‍ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നി​ട​യാ​കു​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത മോ​ന്‍സ് ജോ​സ​ഫ് പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് യാ​തൊ​രു​വി​ധ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മി​ല്ലാ​തെ, കേ​ന്ദ്ര​സ​ഹാ​യ​ത്താ​ല്‍ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​നൂ​പ് ജേ​ക്ക​ബും എം​എ​ല്‍എ പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. മ​ധ്യ​കേ​ര​ള​ത്തി​ല്‍ കൊ​ച്ചി​യോ​ട് ബ​ന്ധ​പെ​ട്ട് കി​ട​ക്കു​ന്ന റെ​യി​ല്‍, റോ​ഡ്, എ​യ​ര്‍ പോ​ര്‍ട്ട്, ജ​ല​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും വൈ​ദ്യു​തി സ​ബ്‌​സ്റ്റേ​ഷ​ന്‍ അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​യ കെ​പി​പി​എ​ല്‍ വ​ക സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം എ​യിം​സി​ന് വി​ട്ട് ന​ല്‍കി​യാ​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പെ​ടാ​മെ​ന്ന് യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ച ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍ പ​റ​ഞ്ഞു. വെ​ള്ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ന​ട​ന്ന സ​മ​ര​പ​രി​പാ​ടി​യോ​ടു​നു​ബ​ന്ധി​ച്ചു​ള്ള യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി.​എം. സ​ദ​ന്‍, കെ.​ഡി. വി​ശ്വ​നാ​ഥ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ബി​ന്‍ മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം പോ​ള്‍സ​ണ്‍ ആ​ന​ക്കു​ഴി, പി​റ​വം മു​ന്‍സി​പ്പാ​ലി​റ്റി മു​ന്‍ ചെ​യ​ര്‍മാ​ന്‍ സാ​ബു ജേ​ക്ക​ബ്,
ടോ​മി മ്യാ​ലി​ല്‍, രാ​ജു​മോ​ന്‍ പ​ഴ​യ​മ്പ​ള്ളി, പി.​സി. രാ​ജേ​ഷ്, അ​ജീ​ഷ് കു​റു​മ​ഠ​ത്തി​ല്‍, ജോ​യി തോ​മ​സ് ആ​നി​ത്തോ​ട്ടം, പി.​ആ​ര്‍. രാ​ജീ​വ്, എം.​ടി. തോ​മ​സ്, റോ​ബ​ര്‍ട്ട് തോ​ട്ടു​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.