കാ​ഞ്ഞി​ര​പ്പ​ള്ളി ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ന് സ്ഥ​ലം അ​നു​വ​ദി​ച്ചു
Sunday, March 19, 2023 10:08 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച​താ​യി ചീ​ഫ് വി​പ്പ് ഡോ.​ എ​ന്‍. ജ​യ​രാ​ജ് അ​റി​യി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി റ​ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലു​മാ​യാ​ണ് ഇ​പ്പോ​ള്‍ കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്താ​ൽ കോ​ള​ജി​ന് മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​ഷ​ന്‍ തു​ട​രു​ന്ന​തി​നു സ്വ​ന്തം കെ​ട്ടി​ടം ആ​വ​ശ്യ​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ​യും യോ​ഗ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 50.76 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​നാണ് ഉ​ത്ത​ര​വ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​സ്തു​ത സ്ഥ​ല​ത്ത് എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് സ്ഥ​ലം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

എംഎൽ‌എ ഫണ്ട് വിനിയോഗിക്കും

എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ര്‍​ഡി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ ച​ട്ട​മ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ അ​ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

സ്ഥ​ലം വി​ട്ടു​ന​ല്‍​കു​ന്ന പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ന് അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു പു​തി​യ കെ​ട്ടി​ട​ത്തി​ന് 2023-24 സാ​മ്പ​ത്തി​ക​വ​ര്‍​ഷം ഒ​രു കോ​ടി രൂ​പ എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്നു അ​നു​വ​ദി​ക്കു​ന്ന​തി​നു ന​ട​പ​ടി​യാ​യി. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ൽ പൂര്‍ത്തി​യാ​ക്കി സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് ചീ​ഫ് വി​പ്പ് അ​റി​യി​ച്ചു.